ബിസിനസ് ഇൻക്യുബേഷൻ

KSIDC > പതിവ് ചോദ്യങ്ങൾ
വിഭാഗങ്ങൾ കാണിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

പതിവ് ചോദ്യങ്ങൾ
  • കെ.എസ്.ഐ.ഡി.സി യുടെ ഇൻക്യുബേഷൻ സെൻ്റർ എന്നാൽ എന്താണ്?

  • ബിസിനസ് ഇൻക്യുബേഷൻ സെൻ്റർ എന്നാൽ ലാഭം ഊർജ്ജസ്വലമാക്കുന്ന, പുരോഗതിയാക്കുന്ന, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സാമ്പത്തിക വികസന സ്ഥാപനമാണ്. കൂടാതെ, ബിസിനസ് ഇൻക്യുബേഷൻ സെൻ്റർ ഒന്നിലധികം ഉപയോഗങ്ങളുള്ള , ടെക്നോളജി ഫോക്കസ് ചെയ്യുന്ന ഒരു ഇൻക്യുബേറ്റർ ആണ്. 2014 മുതൽ കേരളത്തിലുടനീളം 55 സ്റ്റാർട്ട് അപ്പുകൾക്കുവേണ്ടി ഇത് സേവനം ചെയ്തു കഴിഞ്ഞു.

  • ഇൻക്യുബേറ്റർ എന്നാൽ എന്താണ്?

  • ഉചിതമായ സ്ഥലം, അഡ്മിനിസ്‌ട്രേറ്റീവ് സേവനങ്ങൾ ഉപഗോഗിക്കാനുള്ള അനുമതി, ബിസിനസ് കൺസൾട്ടൻസുമായി ബന്ധപ്പെടാനുള്ള അവസരം, ഊർജ്ജസ്വലമായ സംരംഭകത്വ ആഹചര്യങ്ങൾ എന്നിവ വഴി, ഒരു സംരംഭകന് തൻ്റെ സംരംഭം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സ്ഥലമാണ് ഇൻക്യുബേറ്റർ.

  • ഏത് തരത്തിലുള്ള ബിസിനസ്സ് സഹായങ്ങളാണ് ലഭ്യമായിട്ടുള്ളത്?

  • വൺ ടു വൺ കൺസൾട്ടേഷൻ, ലക്ഷൃം കണ്ടുപിടിച്ച് നേടിയെടുക്കൽ, മാർഗ നിർദേശം നൽകൽ, ആനുകാലിക സ്പീക്കർ ശ്രേണിയിലേക്ക് നയിക്കുക, ബിസിനസ് ഇൻക്യുബേഷൻ സെൻ്ററുകൾക്ക് വിശാലമായ സ്രോതസ്സുകൾ (അക്കൗണ്ടൻ്റുകൾ, അഭിഭാഷകർ, കൺസൽട്ടൻ്റുകൾ, ബൗദ്ധിക സ്വത്ത് വിദഗ്ധർ, ബാങ്കുകൾ, വിജയികളായ സംരംഭകർ) ലഭ്യമാക്കുക തുടങ്ങി വ്യത്യസ്തമായ ബിസിനസ് സഹായങ്ങളാണ് ബിസിനസ് ഇൻക്യുബേഷൻ സെൻ്ററുകൾ വാഗ്ദാനം ചെയ്യുന്നത്.

  • കെ.എസ്.ഐ.ഡി.സി യുടെ ബിസിനസ് സെൻ്ററുകൾ എവിടെയൊക്കെയാണ് സ്ഥിതിചെയ്യുന്നത്?

    • കെ.എസ്.ഐ.ഡി.സി ബിസിനസ് ഇൻക്യുബേഷൻ സെൻ്റർ, ജിയോ പാർക്ക് , ജിയോ പാർക്ക് ക്യാമ്പസ്, കൊച്ചി – 682042
    • സ്റ്റാർട്ട് അപ്പ്‌ സോൺ ഐ.എൻ.കെ.ഇ.എൽ. ടവർ- 1 , ടി.ഇ.എൽ.കെ. , അങ്കമാലി
    • കെ.എസ്.ഐ.ഡി.സി ബിസിനസ് ഇൻക്യുബേഷൻ സെൻ്റർ യു. എൽ. സൈബർ പാർക്ക്, കോഴിക്കോട്

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 12 January 2023
സന്ദ൪ശകരുടെ എണ്ണം :346496