ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഗുജറാത്ത് കേഡറിൽ 1973 ബാച്ചിലെ അംഗമാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ മുൻ സെക്രട്ടറി ആയിരുന്ന ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്. കാർഷിക വകുപ്പിൻ്റെയും ഇന്ധന വകുപ്പിൻ്റെയും ജോയിൻ്റ് സെക്രട്ടറി ആയും വിദേശ വാണിജ്യ വകുപ്പിൻ്റെ അഡീഷണൽ സെക്രട്ടറി ആയും ഗുജറാത്ത് നഗര വികസന കൗൺസിലിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറി ആയും വിനോദ സഞ്ചാര വകുപ്പിൻ്റെ സെക്രട്ടറി ആയും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോർപറേഷൻ ഓഫ് ഇൻഡ്യ ലിമിറ്റഡിൻ്റെ മാനേജിങ് ഡയറക്ടർ, ചെയർമാൻ കൂടാതെ എക്സ്പോർട്ട്- ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡയറക്ടർ എന്നീ പദവികളും ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.
കേരള സർക്കാർ (ഇൻഡസ്ട്രീസ് & നോർക്ക) പ്രിൻസിപ്പൽ സെക്രട്ടറി
ഡോ. കെ. ഇളങ്കോവൻ ഐഎഎസ്. 1992 ൽ കേരള കേഡറിൽ നിന്ന് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ചേർന്നു. പാലക്കാട് ജില്ലാ ജില്ലാ കളക്ടർ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ, കേരഫെഡ്, കേരള ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ, കൗൺസിൽ ഫോർ ലെതർ എക്സ്പോർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ (മന്ത്രാലയം വാണിജ്യം) ഗവ. ചെന്നൈ പോർട്ട് ട്രസ്റ്റിലെ (ഷിപ്പിംഗ് മന്ത്രാലയം) ഡെപ്യൂട്ടി ചെയർമാനുംആയി പ്രവർത്തിച്ചിട്ടു ഉണ്ട് ഇപ്പോൾ കേരള ഗവൺമെന്റ് (ഇൻഡസ്ട്രീസ് & നോർക്ക) പ്രിൻസിപ്പൽ സെക്രട്ടറിയും ആണ് .
സെക്രട്ടറി (ധനകാര്യം) കേരള സർക്കാർ. ശ്രീ സഞ്ജയ് കൗൾ ഒരു ഇലക്ട്രോണിക്സ് എഞ്ചിനീയറാണ് അദ്ദേഹം 2001 ൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ കേരള കേഡർ ഉദ്യോഗസ്ഥനായി ചേർന്നു. നിലവിൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്
കേരള സ്റ്റേറ്റ് ൻ്റെ കൊച്ചി അടിസ്ഥാനമായി പ്രവർത്തിക്കുന്ന A2Z ഗ്രൂപ് ഓഫ് കൺസേൺ ചെയർമാനും മാനേജിങ് ഡയറക്ടറും ആണ് ശ്രീ. ഇ.എസ്.ജോസ്.
സ്വയം തൊഴിൽ സംരംഭകരിൽ തുടക്കക്കാരനായ ഇദ്ദേഹം തൻ്റെ വ്യാപാര വ്യവസായ യൂണിറ്റ് 1983 ൽ ആരംഭിച്ചു.
ഇന്ത്യൻ ഗവണ്മെൻ്റിനു കീഴിലുള്ള അഡ്വൈസറി കൗൺസിൽ, സെൻട്രൽ എക്സൈസ് ആൻഡ് സർവീസ് ടാക്സ് എന്നീ കൗൺസിലുകളിൽ അംഗമായിരുന്നു.
കേരള ഗവണ്മെൻ്റിനു കീഴിലുള്ള ഗ്രിവെൻസ് റെഡ്റെസ്സെൽ ബ്യുറോ, കൊമേർഷ്യൽ ടാക്സെസ് എന്നിവിടങ്ങളിൽ അംഗമായിരുന്നു.
2008 ൽ കേരള കേഡറിൽ നിന്ന് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ചേർന്നു. പത്തനംത്തിട്ട ജില്ലാ കളക്ടർ, കെ.റ്റി.ഡി.സി മാനേജിങ് ഡയറക്ടർ , ഡയറക്ടർ ടൂറിസം ഡിപ്പാർട്ടമെന്റ് , സി ഇ ഓ ലൈഫ് മിഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഇപ്പോൾ വിളിക്കൂ +91 4712318922