ഇൻവെസ്റ്റ്മെൻ്റ് പ്രൊമോഷൻ

KSIDC > ഇൻവെസ്റ്റ്മെൻ്റ് പ്രൊമോഷൻ
show categories
ഇൻവെസ്റ്റ്മെൻ്റ് പ്രൊമോഷൻ

മികച്ച കൃത്യനിർവ്വഹണം, അതുല്യമായ അന്തരിക ഘടന, നല്ല രീതിയിൽ പരിശീലനം ലഭിച്ച മനുഷ്യ വിഭവ ശേഷി, സമൃദ്ധമായ പ്രകൃതി വിഭവങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ സമാനതകളില്ലാത്ത നിക്ഷേപണ സ്രോതസ്സുകൾ കേരളം മുന്നോട്ടു വെക്കുന്നു. കെ.എസ്.ഐ.ഡി.സി. ലക്ഷ്യമാക്കുന്നത് കേരളത്തെ കാർഷിക നിർമ്മാണം, സംസ്കരണം, ആരോഗ്യ സേവനങ്ങൾ, അറിവ് അടിസ്ഥാനമായ വ്യവസായങ്ങൾ, സേവനങ്ങൾ എന്നിവയുടെ മൂലസ്ഥാനമാക്കി മാറ്റുക എന്നതാണ്.

കെ.എസ്.ഐ.ഡി.സി. നിക്ഷേപണ അവസരങ്ങളെ ത്വരിതപ്പെടുത്തുന്നത്:

  • പാരമ്പര്യ വ്യവസായങ്ങളും പുതിയവയുമായി ഒരു മത്സരാന്തരീക്ഷം ഉണ്ടാക്കുക, മൂല്യ വർദ്ധനവ്, നൈപുണ്യ വികസനം
  • വൻകിട വ്യവസായങ്ങളേയും സ്വയം നിലനിൽക്കുന്ന സ്ഥാപനങ്ങളെയും പോലെ എം.എസ്.എം.ഇ. യെ അഭിവൃദ്ധിപ്പെടുത്തുക, പിൻതാങ്ങുക
  • പരസ്പര പ്രയോജനമായ രീതിയിൽ പരമാവധി മൂലധന നിക്ഷേപത്തെ ആകർഷിക്കുക
  • ജൈവ സാങ്കേതിക വിദ്യയുടെ സമ്പന്നവും വ്യവസായികവുമായ സ്രോതസ്സുകളെ ഉണർത്തുക
  • കേരളത്തെ വൻകിട വാണിജ്യ കേന്ദ്രമാക്കി മാറ്റാൻ സേവന മേഖലയിലെ വളർച്ചയെ ത്വരിതപ്പെടുത്തുക

എന്നീ ഘടകങ്ങളാണ്.

വ്യാവസായിക പുരോഗമനത്തെയും സന്തുലിതമായ പ്രാദേശിക പുരോഗമനത്തെയും ത്വരിതപ്പെടുത്താൻ വേണ്ടി സംസ്ഥാനത്തെ വ്യാവസായിക വികസനത്തിനും, അനുയോജ്യമായ അടിസ്ഥാന സൗകര്യത്തിനും കൂടുതൽ വ്യവസായ പാർക്കുകളും ടൗൺ ഷിപ്പുകളും നടപ്പാതകളും സാമ്പത്തിക മേഖലകളും സൃഷ്ടിച്ചുകൊണ്ട് ഗവണ്മെൻ്റ് ഒരു സംയോജിത സമീപനം സ്വീകരിക്കണം.

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 16 August 2024
സന്ദ൪ശകരുടെ എണ്ണം :363306