പദ്ധതിയുടെ സാമ്പത്തിക സഹായത്തിനാവശ്യമായ നൂതനമായ ഉല്പന്നങ്ങൾ

KSIDC > പദ്ധതിയുടെ സാമ്പത്തിക സഹായത്തിനാവശ്യമായ നൂതനമായ ഉല്പന്നങ്ങൾ
show categories
പദ്ധതിയുടെ സാമ്പത്തിക സഹായത്തിനാവശ്യമായ നൂതനമായ ഉല്പന്നങ്ങൾ

സംസ്ഥാനത്തെ, വിനോദ സഞ്ചാരം, സ്റ്റാർ ഹോട്ടലുകൾ, റിസോർട്ടുകൾ, ആശുപത്രികൾ, അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയടക്കം വൻകിട ഇടത്തരം വ്യവസായങ്ങൾക്ക് കെ.എസ്.ഐ.ഡി.സി. സാമ്പത്തിക സഹായവും പിന്തുണയും നൽകുന്നു. ഇവിടെ അസിസ്റ്റ് ചെയ്തിട്ടുള്ള യൂണിറ്റിൻ്റെ ഭരണഘടന പാർട്ണർഷിപ്/ പ്രൈവറ്റ്/ പബ്ലിക് ലിമിറ്റഡ് കമ്പനി എന്നിവയുടെ സ്വഭാവത്തിലുള്ളതായിരിക്കണം.

സാധാരണയായി സാമ്പത്തിക സഹായം ലഭിക്കുന്നത്, 200 ലക്ഷവും അതിൽക്കൂടുതലും മുതൽമുടക്കുള്ള പൊതുവായ വ്യവസായ പദ്ധതികൾക്കും 300 ലക്ഷം മുതൽമുടക്കു വരുന്ന ടൂറിസം, ഹോസ്പിറ്റലുകൾ,അടിസ്ഥാന സൗകര്യപദ്ധതികൾ എന്നിവയ്ക്കുമാണ്. കെ.എസ്.ഐ.ഡി.സി. യുടെ ‘ലോൺ അസ്സിസ്റ്റൻസ്’ ഒരു പദ്ധതിക്ക് പരമാവധി 3500 ലക്ഷം എന്ന നിലക്കാണ്. സംസ്ഥാന ഗവണ്മെൻ്റിൻ്റെ മുൻകൂർ അനുമതി പ്രകാരം പിന്നീട് ഈ ഓരോ പദ്ധതികൾക്കും തുക അധികരിക്കാവുന്നതാണ്.

ഇൻറ്റേർണൽ റേറ്റ് റിട്ടേൺ (ഐ.ആർ.ആർ.), ഡെബിറ്റ് സർവ്വീസ് കവറേജ് റേഷ്യോ (ഡി.എസ്.സി.ആർ.), പേ ബാക് പിരീഡ് തുടങ്ങിയ തൃപ്തികരമായ സാമ്പത്തിക സൂചികകൾ പ്രകാരം പദ്ധതി സാമ്പത്തികമായും സാങ്കേതികമായും ലാഭകരമായിരിക്കണം. പ്രൊമോട്ടർ ഡയറക്ടർമാർ സാമ്പത്തിക സഹായം തേടുന്നവർക്ക് സമയ ബന്ധിതമായി കോർപ്പറേഷൻ വ്യക്തിഗത ഗ്യാരണ്ടികൾ നടപ്പിലാക്കണം.

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 22 July 2021
സന്ദ൪ശകരുടെ എണ്ണം :289624