സീഡ് ഫണ്ടിംഗ്

KSIDC > പതിവ് ചോദ്യങ്ങൾ – സീഡ് ഫണ്ടിംഗ്
വിഭാഗങ്ങൾ കാണിക്കുക
പതിവ് ചോദ്യങ്ങൾ – സീഡ് ഫണ്ടിംഗ്
  • വിത്ത് മൂലധനത്തിനായി ഇന്നൊവേറ്റീവ് ഡിവിഷനെ സമീപിക്കാൻ ഉചിതമായ സമയം എപ്പോഴാണ്?

  • പൊതുവെ ഞങ്ങൾ നവീന സംരംഭങ്ങൾക്ക് സീഡ് ഫണ്ടിംഗ് സഹായം നൽകുന്നത്, സോഫ്റ്റ് ലോൺ,പദ്ധതിയുടെ ഓഹരി മൂലധത്തിൻ്റെ 90 % , 25 ലക്ഷം എന്നിവയിൽ കുറവേതാണോ അതനുസരിച്ചാണ്. വരുമാനം ഉണ്ടാക്കാനും സംഭരിക്കാനും വേണ്ടി പ്രോട്ടോടൈപ്പ് മുതൽ പ്രീ-ലോഞ്ചിങ് വരെ ഉള്ള കമ്പനികൾ ഉണ്ട്. വിവിധ ബിസിനസുകളിൽ, അവർ ഞങ്ങളെക്കുറിച്ച പഠിക്കുമ്പോൾ, വ്യത്യസ്ത ഘട്ടങ്ങളിലാണ് ഞങ്ങൾ അഭിനന്ദിക്കുന്നത്. പക്ഷെ, നിങ്ങൾക്ക് ഒരു വരുമാനം മുൻപേ ഉണ്ട് എന്ന അവസ്ഥയിൽ നിങ്ങളുടെ നിക്ഷേപത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാനും പരിഗണിക്കാനും ഞങ്ങൾക്ക് കൂടുതൽ സന്തോഷമാണ്.

     

  • സീഡ് ഫണ്ടിംഗ് ചില പ്രത്യേക ഏരിയകളിലും വിഭാഗങ്ങളിലും മാത്രമാണോ നിക്ഷേപിക്കുക?

  • പ്രത്യേകം ഏരിയകളിലും വിഭാഗങ്ങളിലും മാത്രംപരിഗണന നൽകുന്ന രീതിയല്ല ഞങ്ങൾക്കുള്ളത്. മറിച്ച്, ആവശ്യത്തിന് വലുപ്പമുള്ള വിപണികൾക്ക് മൂല്യവത്തായ, സാങ്കേതിക ബിസിനസ്സുകളെ സൃഷ്ടിക്കുന്ന, ലോകോത്തര സ്ഥാപകരെ പിന്തുണയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അപകട സാധ്യതകളെ അഭിമുഘീകരിക്കാൻ ഞങ്ങൾ ഭയപ്പെടുന്നില്ല. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഭീതിയും ഭയവും വേണ്ട.
     
  • എത്രത്തോളമാണ് യഥാർത്ഥത്തിൽ കെ.എസ്.ഐ.ഡി.സി സീഡ് ഫണ്ടിങ്ങിനായി നിക്ഷേപിക്കുക?

  • നിങ്ങളുടെ ആദ്യ നിക്ഷേപമായി ₹2500 K ഞങ്ങൾ സോഫ്റ്റ് ലോൺ ആയി ഒരു വർഷത്തേക്ക് നൽകും. അനുമതി ലഭിച്ച ദിവസത്തെ ആർ.ബി.ഐ. ബാങ്ക് നിരക്ക് പ്രകാരമാണിത്. ഒരു വർഷം കഴിഞ്ഞ്, സോഫ്റ്റ് ലോൺ ഓഹരി മൂലധനമാക്കി മാറ്റാനോ, പ്രായോഗികമായ പലിശ സഹിതം സോഫ്റ്റ് ലോൺ തിരിച്ചടയ്ക്കാനോ ഉള്ള നടപടി ക്രമങ്ങൾ ചെയ്യും.

     

  • കേരളത്തിന് പുറത്തുള്ള കമ്പനികളിൽ നിങ്ങൾ നിക്ഷേപിക്കുമോ?

  • ആഗോള വേഗത്തിൽ വളരുന്ന കമ്പനികൾ ലോകത്ത് എവിടെയും ജനിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നമ്മുടെ പ്ലാറ്റ്ഫോമിനെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതും എങ്ങനെ നല്ല മൂല്യം നല്കാൻ കഴിയുന്നു എന്നതും കണക്കിലെടുത്ത് രണ്ടുപേർക്കും ഏകാഭിപ്രായമാണെങ്കിൽ, കേരള അധിഷ്ഠിത സ്ഥാപകരിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും മറ്റ് ഭൂമിശാസ്ത്ര മേഖലകളിൽ നിന്നും ഉള്ള സ്ഥാപകരെ പരിഗണിക്കാൻ ഞങ്ങൾ സന്തുഷ്ടരാണ്.

     

  • കെ.എസ്.ഐ.ഡി.സി ഒരു എൻ.ഡി.എ. ഒപ്പുവെക്കാൻ സമ്മതിക്കുമോ?

  • എൻ.ഡി.എ. ഒപ്പുവെക്കാതിരിക്കുക എന്നത് ഒരു നിക്ഷേപകൻ സംബന്ധിച്ച് സാധാരണമാണ്. എന്തുകൊണ്ടാണ് എന്നറിയാൻ വെബിൽ ധാരാളംഉറവിടങ്ങൾ ഉണ്ട്. നിങ്ങളുടെ ധന സമാഹരണം എത്രയും വേഗത്തിലാക്കാൻ കഴിയുമെന്ന് ഞങ്ങൾക്കുറപ്പുള്ളതുകൊണ്ട് ഞങ്ങൾ എൻ.ഡി.എ. ഒപ്പുവെക്കാറില്ല.

     

  • കെ.എസ്.ഐ.ഡി.സി ഇപ്പോഴും ബോഡ് സീറ്റുകൾ എടുക്കാൻ നിർദ്ദേശിക്കാറുണ്ടോ?

  • നിങ്ങളുടേത് പോലെ നിങ്ങളുടെ സഹ നിക്ഷേപകരുടെയും വിവരങ്ങളും സംവാദവും ലഭ്യമാക്കുക എന്നതാണ് ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനുള്ള ഏറ്റവും ഉചിതമായ വഴി. ഈ പ്രകാരം ഞങ്ങൾ ബോഡ് സീറ്റ് എടുക്കുകയല്ല, മറിച്ച് ഒരു നിരീക്ഷകൻ്റെ കടമ നിർവ്വഹിക്കുകയാണ് ചെയ്യാറ്. ആദ്യത്തെ 6 മാസം നിരീക്ഷിണമാണ് ഞങ്ങളിൽ നിന്നും പ്രതീക്ഷിക്കേണ്ടത്. അതിനു ശേഷം ഞങ്ങൾ നിക്ഷേപിക്കുന്നു. കൂടാതെ ഇനി നിക്ഷേപം തുടരാനാവുമോ എന്നും മൂല്യം വർധിപ്പിക്കാനാവുമോ എന്നും നിങ്ങളുമായി ചർച്ച ചെയ്യാൻ ഞങ്ങൾ സന്തുഷ്ടരാണ്.

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 12 January 2023
സന്ദ൪ശകരുടെ എണ്ണം :346828