മെഗാ ഫുഡ് പാർക്ക് ആലപ്പുഴ

KSIDC > മെഗാ ഫുഡ് പാർക്ക് ആലപ്പുഴ
വിഭാഗങ്ങൾ കാണിക്കുക
മെഗാ ഫുഡ് പാർക്ക് ആലപ്പുഴ
 • ഏരിയ – 68 ഏക്കർ
 • ലൊക്കേഷൻ -ഐ.ജി.സി. ആലപ്പുഴ
 • പദ്ധതി ചിലവ്- 130 കോടി

ചേർത്തലയിലുള്ള, പള്ളിപ്പുറം എന്ന സ്ഥലത്ത്, കടൽ ഭക്ഷ്യ സംസ്കരണ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഭക്ഷ്യ സംസ്ക്കരണ വ്യവസായ മന്ത്രാലയത്തിൽ (എം.ഒ.എഫ്.പി.ഐ.) നിന്നുള്ള ധന സഹായത്തോടെ, കെ.എസ്.ഐ.ഡി.സി. ഒരു മെഗാ ഫുഡ് പാർക്ക് ഡെവലപ് ചെയ്യുന്നു. എം.ഒ.എഫ്.പി.ഐ ൽ നിന്നും പദ്ധതിക്കായുള്ള സാമ്പത്തികാനുമതി 2015 നവംബർ 11 ന് ലഭിച്ചു. ആകെ അനുവദിച്ച തുക 129.15 കോടി രൂപയാണ്.

ഫുഡ് പ്രോസസിങ് വ്യവസായത്തിൽ നൂതനമായ ഒരു ആന്തര ഘടന രൂപകൽപ്പന ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ്, മറൈൻ മെഗാ ഫുഡ് പാർക്ക് എന്ന ആശയം വന്നതും അത് തയ്യാറാക്കിയതും രൂപ ഘടന നൽകിയതും. ഇതിനു ഒഴിച്ചുകൂടാനാവാത്ത, സെൻട്രൽ പ്രോസസിങ് സെൻ്ററിർ (സി.പി.സി.), പ്രൈമറി പ്രോസസിങ് സെൻ്റർ (പി.പി.സി), കളക്ഷൻ സെൻ്റർസ് (സി.സി.) എന്നീ 3 ഘടകങ്ങളാണുള്ളത്. ഇത് അഗ്രോ-ലോജിസ്റ്റിക്സുമായി ലിങ്ക് ചെയ്തിരിക്കുന്നു.

 • സെൻട്രൽ പ്രോസസിങ് സെൻ്റർ (സി.പി.സി.):

 • സി.പി.സി മൂല്യ വർധനവിൻ്റെ ഒരു ഹബ് ആണ്. ഇത് പ്രോസസിങ്, കളക്ഷൻ, ക്വാളിറ്റി കൺട്രോൾ ആൻഡ് ഫുഡ് ടെസ്റ്റിംഗ്,ട്രേഡ് ആൻഡ് അദർ റിലേറ്റഡ് ആക്ടിവിറ്റീസ് എന്നിവയടങ്ങുന്നതാണ്. പരസ്പര ധാരണയോടെ ഇൻഫ്രാസ്ട്രക്ചർ ഉപയോഗിച്ച ഒരു എക്കണോമിക്സ് ഓഫ് സ്കെയിൽ ഉണ്ടാക്കാൻ വേണ്ടി ഇവ വളരെ പ്രധാനമായും പാരിസ്ഥിതികമായും കൂട്ടിച്ചേർത്തിരിക്കുന്നവയാണ്. സി.പി.സി എന്ന ആശയം മുന്നോട്ട് വന്നത് ചേർത്തലയിൽ, ഐ ജി സിയുടെ 68. 18 ഏക്കർ ഭൂമിയിലാണ്. സി.പി.സിയുടെ പ്രവർത്തനം വർധിപ്പിക്കുവാൻ വേണ്ടി താഴെക്കൊടുത്തിരിക്കുന്ന ആന്തര ഘടന നിർമ്മിക്കപ്പെട്ടു.

  അടിസ്ഥാന സൗകര്യങ്ങൾ:

  • ബിറ്റുമിനസ് റോഡുകളും ഫുട്പാത്തുകളും
  • സൈറ്റ് ഡെവലപ്മെൻ്റ്, കോമ്പൗണ്ട് വോൾ, ഗേറ്റ് കോംപ്ലക്സ്
  • കോമ്മൺ പാർക്കിംഗ് സൗകര്യം
  • ജല വിതരണ സംവിധാനം
  • സ്റ്റോക് വാട്ടർ ഡ്രെയിൻസ് ആൻഡ് സീവേജ് കളക്ഷൻ നെറ്റ്‌വർക്സ്
  • കോമ്മൺ ഇഫ്ലുവെൻ്റ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് ആൻഡ് ഇഫ്ലുവെൻ്റ് കൺവെയൻസ് സിസ്റ്റം
  • ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ ആൻഡ് ഇൻ്റേർണൽ ഡിസ്ട്രിബൂഷൻ സിസ്റ്റം
  • ഇൻ്റേർണൽ കമ്മ്യൂണിക്കേഷൻ നെറ്റ് വർക്ക്
  • തെരുവ് വിളക്കുകൾ
  • സെക്യൂരിറ്റി സർവയലൻസ് സിസ്റ്റം
  • വെയ്ഡ്ബ്രിഡ്ജ്

  കോർ പ്രോസസിങ് ഇൻഫ്രാസ്ട്രക്ചർ ഫെസിലിറ്റീസ് :

  • വെയർ ഹൌസ്: ഉൽപന്നങ്ങൾ സ്റ്റോർ ചെയ്യാൻ 850 സ്ക്വയർ മീറ്റർ ഉള്ള ഒരു വെയർ ഹൌസ്
  • കോൾഡ് സ്റ്റോറേജ്: 000 എം.ടി. കപ്പാസിറ്റി ഉള്ള കോമ്മൺ കോൾഡ് സ്റ്റോറേജ് പാർക്കിനുള്ളിൽ.
  • ഡീപ് ഫ്രീസർ ഫെസിലിറ്റി: നിർദ്ദേശിച്ചിട്ടുള്ള ഡീപ് ഫ്രീസർ ഫെസിലിറ്റി, ബാച്ച് നു 2. 5 എം.ടി. കപ്പാസിറ്റി (ഒരു ദിവസം 10 എം ടി കപ്പാസിറ്റി), ബ്ലാസ്റ് ഫ്രീസർ, ഫ്രോസൺ കോൾഡ് റൂം, പാക്കിങ് ഏരിയ,റിസീവിങ് ഏരിയ ആൻഡ്, ആൻ്റ് റൂം ഫെസിലിറ്റി എന്നിവ 408 സ്ക്വയർ മീറ്ററിൽ വരുന്നു.
  • ഡെബോണിങ് യൂണിറ്റ്: ഒരു ദിവസം 10 എം.ടി കപ്പാസിറ്റി എന്ന നിരക്കിലാണ് ഡെബോണിങ് യൂണിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. ബ്ലാസ്റ് ഫ്രീസർ, പ്ലേറ്റ് ഫ്രീസർ, ഫ്രോസൺ റൂം, റോ ആൻഡ് ഫിനിഷ്ഡ് മെറ്റീരിയൽ ചിൽ റൂം, ഫ്ളേക്ക് ഐസ് റൂം, ഫിഷ് പ്രോസസ്സിംഗ് ആൻഡ് ഡി – ബോണിങ് ഹാൾ, പാക്കിങ് ആൻഡ് ട്രോളി ലോഡിങ് ഏരിയ, വെയിസ്റ്റ് മെറ്റിരിയൽ റൂം, കെമിക്കൽ സ്റ്റോറുകൾ, യൂറ്റൻസിൽ വാഷ് ഏരിയ, ആൻ്റ് റൂം കം ലോഡിങ് ഏരിയ ആൻഡ് അൺലോഡിങ് പ്ലാറ്ഫോം ഫെസിലിറ്റി തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.
  • ക്യൂ സി ആൻഡ് ഫുഡ് ടെസ്റ്റിംഗ് ലാബ്:

  സി പി സി യിലെ നോൺ- കോർ ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ :

  • അഡ്മിനിസ്ട്രേറ്റീവ് ബിൽഡിങ്ങുകൾ
  • കാൻ്റീൻ
  • ക്രെഷ്
  • വർക്കേഴ്സ് അമിനിറ്റികൾ
  • ട്രെയിനിങ് ആൻഡ് സ്കിൽ ഡെവലപ്മെൻ്റ് സെൻ്റർ

  സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി (25,000 സ്ക്വയർ ഫീറ്റ് )

  എസ്. എം. ഇ. യ്ക്ക് മാനുഫാചുറിങ് ഫാസിലിറ്റികൾ സെറ്റ് അപ്പ് ചെയ്യുന്നതിന് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയുടെ ഡിസൈനിനു വേണ്ടി 2 ഏക്കർ സ്ഥലമാണ് അനുവദിച്ചിരിക്കുന്നത്. നൂതനവും മികച്ചതുമായ പ്രോസസ്സിംഗ് യൂണിറ്റ് ആവശ്യങ്ങൾക്കനുസരിച്ചായിരിക്കും ഈ കെട്ടിടം നിർമ്മിക്കുക. ആർ സി.സി. സ്ട്രക്ചറും ഫുഡ് ഗ്രേഡ് ഫിനിഷുകളുടേയും ആവശ്യാനുസൃതമാണ് കെട്ടിടം നിർമ്മിക്കുക.

 • പ്രൈമറി പ്രോസസിങ് സെൻ്റർ (പി പി സി ):

 • മികച്ചതും നിലനിൽക്കുന്നതുമായ ഒരു ബാക്അപ്പ് സെൻട്രൽ പ്രോസസിങ് സെൻ്ററിനുണ്ട്. മികച്ച അസംസ്കൃത വസ്തുക്കളുടെ ലഭ്യതയ്ക്കും ഇൻഫ്രാസ്ട്രക്ച്ചറിനും അനുസരിച്ച ഒരു പൊട്ടൻഷ്യൽ ലൊക്കേഷൻ പ്രൈമറി പ്രോസസിങ് സെൻ്ററിനു വേണ്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. വെയിസ്റ്റേജ് അനാവശ്യ വസ്തുക്കളും കുറയ്ക്കാൻ വേണ്ടി, ഒരു കോൾഡ് ചെയിൻ ഇൻഫ്രാസ്ട്രക്ച്ചറിൻ്റെ സഹായത്തോടെ ഇത് സാധ്യമായത്. സാധ്യമാകുന്ന ഇടങ്ങളിലെല്ലാം അവയെ സംയുക്തമാക്കിക്കൊണ്ട് മൽസ്യ ബന്ധന തൊഴിലാളി സമൂഹവുമായി ഒരു ഉറച്ച ബന്ധം സൃഷ്ടിക്കുകയും ചെയ്യുന്നു.
  പീലിംഗ്, ക്ളീനിംഗ്, സോർട്ടിങ്, ഗ്രേഡിംഗ് പ്രവർത്തനങ്ങൾ, പ്രോഡക്ടിൻ്റെ മെക്കാനിക്കൽ വെയിറ്റിങ് ആൻഡ് ക്രറ്റിംഗ് എന്നിവയ്ക്ക് പി പി സി പ്രൈമറി പ്രോസസിങ് ഫസിലിറ്റികൾ നൽകുന്നു. പി. പി. സി യുടെ പ്രധാന ലൊക്കേഷനുകൾ :

  • പി പി സി – തോപ്പുംപടി – 90 സെൻ്റ് ഭൂമി കൊച്ചി തുറമുഖത്ത് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ( കെ പി ടി ) ഹാർബർ ഏരിയ നൽകി.
  • പി പി സി – വൈപിൻ – 60 സെൻ്റ് ഭൂമി പുതുവൈപിൻ പ്രദേശത്തുള്ള ‘ആർ എം പി തോട്’ എന്ന പ്രദേശത്തു , സി പി ടി നൽകി.
  • പി പി സി – മുനമ്പം – 75 സെൻ്റ് ഭൂമി മുനമ്പം തുറമുഖത്തു ലഭിച്ചു.

  ക്ളീനിംഗ്, സോർട്ടിങ്, ഗ്രാൻ്റിങ് എന്നിവക്ക് വേണ്ടിയുള്ള പ്രീ പ്രോസസിങ് ഷെഡ്, ഫ്ലേക്ക് ഐസ് പ്ലാൻ്റ്, കോൾഡ് സ്റ്റോറേജ്, ക്യൂ സി ലാബ് എന്നിവയാണ് തോപ്പുംപടിയിലും വൈപ്പിനിലും ഉള്ള പി.പി.സി. ഇൻഫ്രാസ്ട്രക്ച്ചറുകളിൽ ലഭ്യമായത്.
  മുനമ്പം പി.പി.സി ഇൻഫ്രാസ്ട്രക്ചറുകളിൽ നിർദ്ദേശിച്ചിരിക്കുന്ന സൗകര്യങ്ങൾ വിവിധ ഇനം മൽസ്യങ്ങളെ ക്ളീനിംഗ്, സോർട്ടിങ്, ഗ്രേഡിംഗ്, ഓക്ഷൻ എന്നിവ ചെയ്യാനുള്ള വേണ്ടിയുള്ള ഷെഡ്, ഐസ് പ്ലാൻ്റ്, ക്യൂ സി ലാബ് കം ഒഫീഷൃൽ ബിൽഡിംഗ്, വർക്കേഴ്സ് അമിനിറ്റീസ് എന്നിവയാണ്.

 • സൈറ്റ് ലൊക്കേഷൻ

 • പ്രോജക്ട് സൈറ്റ് കോൺഫിഗറേഷൻ:

 • മുഴുവൻ പദ്ധതിയും കെ.എസ് ഐ. ഡി സി യുടെ ഉടമസ്ഥതയിലാണ്. ഇൻഡസ്ട്രിയൽ പാർക്ക് നിർമ്മിക്കാനാണ് ഭൂമി ലഭിച്ചത്. ആലപ്പുഴ ജില്ലയിലെ, ചേർത്തല താലൂക്കിലെ, ചേർത്തല ഗ്രാമത്തിലെ 68 ഏക്കർ ഭൂമി ആണ് മെഗാ ഫുഡ് പാർക്ക് നിർമ്മാണത്തിനായി നിർദ്ദേശിച്ചിരിക്കുന്നത്

  പ്രതീക്ഷിക്കുന്ന മെഗാ ഫുഡ് പാർക്ക് ആവശ്യത്തിന് വീതിയുള്ള, 40 അടി കണ്ടൈനർ ട്രക്കിനു കടന്നു പോകാവുന്ന റോഡുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഏറ്റവും അടുത്ത ദേശീയ പാത 15 കി.മി. ദൂരത്തിൽ ഉണ്ട്. 10 കി മി അടുത്ത് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ ആയ ചേർത്തല റെയിൽവേ സ്റ്റേഷൻ ഉണ്ട്. കൊച്ചി ഇൻ്റർ നാഷണൽ എയർ പോട്ടിൽ നിന്നും 50 കി.മി ദൂരവും, കൊച്ചി തുറമുഖത്തുനിന്നു 35 കി. മി ദൂരവും ഉണ്ട്.

  110 കിലോ വാൾട്ട് ഇലക്ട്രിക്കൽ ലൈൻ പദ്ധതിയിലൂടെ കടന്നു പോകുന്നു. ഇത് ഇൻഫോ പാർക്കിലുള്ള 110 കിലോ വാൾട് സബ്ബ്സ്റ്റേഷൻ ഉപയോഗിക്കുന്നു. ഇത് മെഗാ ഫുഡ് പാർക്കിനു ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ നമ്മുടെ ലൊക്കേഷനിലൂടെ കടന്നു പോകുന്നു. ഇതിൻ്റെ ടാപ്പ് പോയൻ്റിൽ നിന്നും ആവശ്യമായ ഇൻ്റേർണൽ വാട്ടർ ലഭിക്കും. അരൂർ /ചേർത്തല മേഖല സമുദ്ര വിഭവ വ്യവസായത്തിൽ അറിയപ്പെടുന്നതാണ്. സമുദ്ര വിഭവ മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനശാലകൾ പ്രദേശത്തുണ്ട്. ഈ ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ പാർക്കിനായി തിരഞ്ഞെടുത്ത പ്രദേശം തികച്ചും ഉചിതമാണ്.

 • യൂണിറ്റുകൾ സെറ്റപ്പ് ചെയ്യാനുള്ള പ്ലോട്ടുകൾ:

 • ഇപ്പോൾ 34 ഏക്കർ സ്ഥലമാണ് പാർക്കിൽ സമുദ്ര വിഭവ/ ഭക്ഷ്യ പ്രോസസ്സിങ്ങുകൾക്ക് അനുവദിച്ചിട്ടുള്ളത്. ബാക്കി വരുന്നത് 12 ഏക്കർ സ്ഥലമാണ്. 30 വർഷത്തെ ലീസ് പിരീഡിൽ ഈ സ്ഥലം സമുദ്ര വിഭവ/ ഭക്ഷ്യ പ്രോസസ്സിങ് യൂണിറ്റുകൾക്ക് അനുവദിച്ചു നൽകും.2018 മാർച്ച് 31 വരെ നിലവിലുള്ള ലീസ് പ്രീമിയം ഏക്കറിന് 109. 42 ലക്ഷമാണ്. താല്പര്യമുള്ള പ്രസ്തുത വിഭാഗം നിക്ഷേപകർക്ക് മെഗാ പാർക്കിൽ ഭൂമി അലോട്ട്മെൻ്റ് ലഭിക്കാൻ കെ.എസ്. ഐ. ഡി.സി.യിലേക്ക് അപേക്ഷകൾ അയയ്ക്കാം.
 • അനുവദിച്ച ഭൂമികളുടെ വിശദാംശങ്ങൾ:

 •  

    മെഗാ ഫുഡ് പാർക്ക് സെക്ടർ ഏരിയ( ഏക്കർ)
  1 പ്രൊട്ടക് ഓർഗാനോ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് 1
  2 പ്രീമിയർ ഇന്നൊവേറ്റീവ് ഫുഡ്സ് സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് 2
  3 അക്ക്വ സീ ഫുഡ്സ് സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് 2
  4 സെയിറ്റ് സീ ഫുഡ്സ് സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് 2
  5 പ്രീമിയർ മറൈൻ ഫുഡ്സ് സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് 2
  6 ഫ്രണ്ട്സ് മറൈൻ ഇൻഡസ്ട്രീസ് സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് 1
  7 കേശോദ്വാല ഫുഡ്സ് സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് 2
  8 ജി.എം.ജി. എക്സ്പോർട്ട്സ് സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് 1
  9 മോണ്ടോ മറീനോ പ്രൈവറ്റ് ലിമിറ്റഡ് സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് 2
  10 ഖാൻ മറൈൻ എക്സിം സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് 1
  11 ബസ്താൻ അൽ വദനിയ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് 3
  12 സൺ അക്വാട്ടിക് പ്രോഡക്ട് പ്രൈവറ്റ് ലിമിറ്റഡ് സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് 5
  13 ക്രെസെൻ്റ് ഫ്ലെക്സി പാർക്ക് ലാമിനേറ്റഡ് സിപ്പർ ബാഗ്സ്, പൗചെസ്, റോൾ ആൻഡ് ബ്ലൗൺ ഫിലിം റോൾസ് ആൻഡ് ഷീറ്റ്സ് 0.4
  14 നാസ് ഫുഡ് എക്സിം.  കോൾഡ് സ്റ്റോറേജ് വെജിറ്റബ്ൾസ് ആൻഡ് സീ ഫുഡ് 0.5
  15 മിറാ മറൈൻ ഫുഡ് സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് 1.36
  16 അൽ മറൈൻ സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് 2
  17 അന്നഫാബ എക്സിം സീ ഫുഡ് പ്രോസസിങ് യൂണിറ്റ് 1.5
  18 ഗ്രാൻ്റ് മറൈൻ എക്സിം വെയർ ഹൌസ് ആൻഡ് പാക്കിങ് യൂണിറ്റ് 2
  19 ഗ്രാൻ്റ് പോളി പാക് പാക്കേജിങ് യൂണിറ്റ് 1
  20 ജാസ് വെൻഞ്ചേർസ് പ്രൈവറ്റ് ലിമിറ്റഡ് അക്വാ ഫീഡ് മിൽ 0.49
  21 ഓഷ്യൻ ജെംസ് എക്സ്പോർട്സ് സീ ഫുഡ് പ്രോസസിങ് ആൻഡ് കോൾഡ് സ്റ്റോറേജ് 1
       ആകെ 34.25
 • മെഗാ പാർക്കിൽ ലാൻഡ് അലോട്ട്മെൻ്റിനുള്ള മൊഡാലിറ്റീസ്

  • പ്രസ്തുത രംഗത്തു പ്രവർത്തിക്കുന്ന നിക്ഷേപകർ നിർദ്ദേശിക്കുന്ന രീതിയിൽ ‘ആപ്ലിക്കേഷൻ ഫോർ രജിസ്ട്രേഷൻ ഫോർ അലോട്ട്മെൻ്റ് ഓഫ് പ്ലോട്ട്,സമർപ്പിക്കണം. കൂടെ വിശദമായ പ്രൊജക്റ്റ് റിപ്പോർട്ടും പ്രവർത്തനങ്ങൾക്കാവശ്യമായ തുകയായ 10000 രൂപയും കണക്കാക്കിയ നികുതിയും വേണം.
  • ഈ അപേക്ഷ, ജി എം ഉം ഡി. ഐ. സി യും അടങ്ങുന്ന ആലപ്പുഴ ഡിസ്ട്രിക്ട് അലോട്ട്മെൻ്റ് കമ്മിറ്റിക്കു മുന്നിൽ പരിഗണനയ്ക്കായി സമർപ്പിക്കും. കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം അർഹനാണ് എന്ന് കണ്ടെത്തുകയാണെങ്കിൽ, ഒരു അലോട്ട്മെൻ്റ് ലെറ്റർ പുറപ്പെടുവിക്കും. ഇതിൽ ലീസ് പ്രീമിയതിനെക്കുറിച്ചും പ്ലോട്ട് അലോട്ട്മെൻ്റിനുള്ള മറ്റു ഉപാധികളും നിബന്ധനകളും അടങ്ങിയിരിക്കും. അലോട്ട്മെൻ്റ് ലഭിച്ച വ്യക്തി നിർദ്ദേശിച്ചിട്ടുള്ള ലീസ് പ്രീമിയത്തിന്റെ 50 %, അലോട്ട് ചെയ്യപ്പെട്ട തിയ്യതി മുതൽ 90 ദിവസത്തിനുള്ളിൽ അടക്കണം. നിലവിലുള്ള ലീസ് പ്രീമിയം 2018 മാർച്ച് 31 വരെ , 109 . 42 ലക്ഷമാണ്.
  • 30 വർഷത്തേക്കുള്ള ലീസ് പിരീഡിൽ 2 വർഷം ലൈസെൻസ് പിരീഡാണ്. ലീസ് പ്രീമിയം അടച്ചതിനു ശേഷം ഒരു ലൈസെൻസ് എഗ്രിമെൻ്റ് നടപ്പാക്കും. അതിനു ശേഷം അലോട്ട്മെൻ്റ് ലഭിച്ച ആൾക്ക് പ്ലോട്ടിലേക്ക് നിർമ്മാണ പ്രവർത്തനങ്ങൾക്കായി പ്രവേശിക്കാം.
  • ലീസ് പ്രീമിയം മുഴുവനായും അടച്ചതിനു ശേഷം, പദ്ധതി നടപ്പാക്കൽ പൂർത്തിയായതിനു ശേഷം (ലൈസെൻസ് പിരീഡ് ആയ 2 വർഷത്തിനുള്ളിൽ), അലോട്ട്മെൻ്റ് ലഭിച്ച വ്യക്തി ബാക്കിയുള്ള 28 വർഷത്തേക്ക്(ഒരു വർഷത്തേക്ക് ലഭിക്കുന്ന വാടക) ലീസ് ലഭിക്കാൻ അർഹനാണ്.
  • അലോട്ട്മെൻ്റ് ലഭിച്ച ആൾക്ക് ബാങ്കിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കാൻ പ്ലോട്ടിൽ തന്നെ ലീസ് പണയം വെക്കാൻ അനുവാദമുണ്ട്. ഇതിനു വേണ്ടി ലൈസെൻസ് പിരീഡിൽ ഒരു തേർഡ് പാർട്ടി എഗ്രിമെൻ്റ് ഒപ്പുവെക്കേണ്ടതായിട്ടുണ്ട്.
  • ‘അപ്ലിക്കേഷൻ ഫോർ രജിസ്ട്രേഷൻ ഫോർ അലോട്ട്മെൻ്റ് ഓഫ് പ്ലോട്ട്സ്’ നിർദ്ദേശിച്ച രീതിയിൽ എഴുതിച്ചേർത്ത് കാലതാമസം കൂടാതെ ചുവടെ കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് ഒരു കവറിങ് ലെറ്ററോടെ അയക്കുക..

  വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക

വിലാസം

ശ്രീ. കെ.ജി. അജിത് കുമാർ
ജനറൽ മാനേജർ
II ഫ്ലോർ, ചോയിസ് ടവർ,
മനോരമ ജംഗ്ഷൻ,
കൊച്ചി-682016
ഫോൺ: 0484-2323010/2323101 (EPABX)
ഫാക്സ്: 0484-2323011
ഇ-മെയിൽ: [email protected]

 

ശ്രീ. ബിനിൽ കുമാർ
സി.ഇ.ഒ,(മെഗാ ഫുഡ് പാർക്ക് ) ആൻഡ് അസ്സിസ്റ്റൻ്റ് ജനറൽ മാനേജർ (ഇൻഫ്രാസ്ട്രക്ച്ചർ)
II ഫ്ലോർ, ചോയിസ് ടവർ,
മനോരമ ജംഗ്ഷൻ,
കൊച്ചി-682016
ഫോൺ: 0484-2323010/2323101 (EPABX)
ഫാക്സ്: 0484-2323011
ഇ-മെയിൽ: [email protected]

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 12 January 2023
സന്ദ൪ശകരുടെ എണ്ണം :342424