ഇൻഡസ്ട്രിയൽ കോറിഡോർ

KSIDC > ഇൻഡസ്ട്രിയൽ കോറിഡോർ
വിഭാഗങ്ങൾ കാണിക്കുക
ഇൻഡസ്ട്രിയൽ കോറിഡോർ

നിർദ്ദേശിച്ചിട്ടുള്ള കൊച്ചി-ബംഗളൂർ ഇൻഡസ്ട്രിയൽ കോറിഡോർ നെക്കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ട്

ഇന്ത്യ ഗവൺമെൻ്റ് 5 ഇൻഡസ്ട്രിയൽ കോറിഡോറുകൾ രാജ്യത്ത് നടപ്പിലാക്കാൻ പോവുകയാണ്. അവ ഡൽഹി മുംബൈ ഇൻഡസ്ട്രിയൽ കോറിഡോർ (ഡി.എം.ഐ.സി.), ചെന്നൈ ബംഗളൂർ ഇൻഡസ്ട്രിയൽ കോറിഡോർ( സി.ബി.ഐ.സി.), ബംഗളൂർ മുംബൈ ഇക്കണോമിക് കോറിഡോർ( ബി.എം.ഇ.സി.), അമൃത് സർ കൊൽക്കത്ത ഇൻഡസ്ട്രിയൽ കോറിഡോർ(എ.കെ.ഐ.സി.), ഈസ്റ്റ് കോസ്റ്റ് ഇക്കണോമിക് കോറിഡോർ (ഇ.സി.ഇ.സി.) എന്നിവയാണ്. ചെന്നൈ ബംഗളൂർ ഇൻഡസ്ട്രിയൽ കോറിഡോറിൻ്റെ പ്രവർത്തനം കണ്ടെത്തിയ നോഡുകൾക്കായി മാസ്റ്റർ പ്ലാൻ പൂർത്തീകരണത്തോടൊപ്പം സി.ബി.ഐ.സി യുടെ കൂടെ പുരോഗമിക്കുന്നു. കേരള സംസ്ഥാനത്തെ വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാൻ, ഇന്ത്യ ഗവൺമെൻ്റിൻ്റെ പോളിസിയുടെ കൂടെ കേരള ഗവണ്മെൻ്റ് കൊച്ചി- ബാംഗ്ളൂർ ഇൻഡസ്ട്രിയൽ കോറിഡോർ നിർദ്ദേശിച്ചിട്ടുണ്ട്.
മാനുഫാക്ചർ ഒരു രാജ്യത്തിൻ്റെ സാമ്പത്തിക പുരോഗമനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ദാദാവാണ്. ഒരു രാജ്യത്തിൻ്റെ വർക് ഫോഴ്‌സിനെ മാനുഫാക്‌ചുറിങ് പ്രവർത്തനമാക്കി മാറ്റുന്നതിലൂടെ പ്രൊഡക്ടിവിറ്റി ഉയരുന്നു, മികച്ച തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു, ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നു. നിർമ്മാണ മേഖലക്ക് ഏതുവഴിയിലും വളരെ ഉറച്ച ഒരു ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ നിർമ്മാണ മേഖലയിലല്ലാത്ത വിഭാഗങ്ങളെയും

ഇത് ഉദ്ധീപിപ്പിക്കുന്നു. രാജ്യത്തിൻ്റെ മത്സരാധിഷ്ഠിത നേട്ടങ്ങളെ മുൻനിർത്തി, രാജ്യത്തിനെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഒരു ഹബ് ആക്കിത്തീർക്കുക എന്ന ആശയങ്ങളിലൂടെയാണ്പദ്ധതി ശ്രദ്ധപിടിച്ചുപറ്റുന്നത്. നാഷണൽ മാനുഫാക്ചുറിങ് പോളിസി വിഭാവനം ചെയ്യുന്നത്, സമർപ്പിത വ്യവസായ നിക്ഷേപ മേഖലകൾ സ്ഥാപിച്ചുകൊണ്ട് രാജ്യത്തെ ആഭ്യന്തര വിപണിയും അന്താരാഷ്ട്ര വിപണിയും ആക്കുക എന്നതാണ്.കേരളത്തിലെ നിർമ്മാണ മേഖലയെ വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ,പദ്ധതി ഒരു മോഡൽ ഇൻഡസ്ട്രിയൽ കോറിഡോർ ആയി മാറി . കോറിഡോറിന്‌ എൻ.എഫ്.544 അതിൻ്റെ നട്ടെല്ലായുണ്ട്. കൂടാതെ റയിൽ നെറ്റ്‌വർക്കിൻ്റെയും നാച്ചുറൽ ഗ്യാസ് പൈപ്പ് ലൈനിൻ്റെയും ഗുണങ്ങൾ കൂടി ഉണ്ട്.

 

വിവിധ കോറിഡോർ പ്രോഗ്രാമുകളെ പരിശോധിച്ചതിൻ്റെ ഫലമായി, കെ.എസ്.ഐ.ഡി.സി. കൊച്ചി- ബാംഗ്ളൂർ കോറിഡോറിനു വേണ്ടി ഒരു പെർസ്പെക്റ്റീവ് പ്ലാൻ തയ്യാറാക്കുന്നുണ്ട്. കോറിഡോർ നിർമ്മാണം, ഐ.എം.സി. ലൊക്കേഷൻ തിരിച്ചറിയുക, ഇൻഡസ്ട്രിയൽ-അർബൻ-ഇൻഫ്രാസ്ട്രക്ചർ മേഖലകൽ പഠിക്കുക എന്നിവയാണ് ഇതിൻ്റെ ലക്ഷ്യങ്ങൾ.

  • പ്രൊജക്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ

  • കൊച്ചിയിൽ നിന്നും തുടങ്ങി, പാലക്കാട്, കോയമ്പത്തൂർ വഴി ഏകദേശം 550 കി.മി. എന്ന രീതിയിൽ ആണ് കോറിഡോർ ആസൂത്രണം ചെയ്തിരിക്കുന്നത്.
    നിർദ്ദേശിച്ചിട്ടുള്ള ഈ കണക്കുകൂട്ടൽ ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് പൊട്ടൻഷ്യൽ, അർബൻ ഇൻ്റഗ്രേഷൻ, ഇൻഡസ്ട്രിയൽ ലാൻഡ് പൊട്ടൻഷ്യൽ, ലോ എൻവിയോണ്മെൻ്റ് ഇംപാക്ട്, ഗേറ്റ് വേ അക്സെസിബിലിറ്റി, ട്രങ്ക് ഇൻഫ്രാസ്ട്രക്ചുറൽ ലിംഗേജ്, ട്രാൻസ്‌പോർട് നെറ്റ്‌വർക്ക് ആൻഡ് മോഡൽ ഇൻ്റഗ്രേഷൻ, സപ്പോർട്ട് എക്കോ സിസ്റ്റം, സ്കിൽ അവൈലബിലിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, മത്സരാധിഷ്ഠിതമായ സൗകര്യങ്ങൾ എന്നിവ വഴി സൂക്ഷ്മമായി നോക്കിക്കാണേണ്ടതുണ്ട്.

    ഇൻഡസ്ട്രിയൽ കോറിഡോറിൻ്റെ വിഷൻ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത് ഐഡൻറ്റിഫിക്കേഷൻ ഓഫ് ഇൻ്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്റർ, ഇൻഫ്രാസ്ട്രക്ചർ പോർട്ടഫോളിയോ ബിൽഡിംഗ്, ഗ്രോത് ഫോക്കസ്ഡ് ഇൻഡസ്ട്രീസ് എന്നിവയുടെ കണ്ടെത്തലുകളിൽ നിന്നുമാണ്.

    കോറിഡോർ പ്രാദേശിക, ദേശീയ, ആഗോള തലങ്ങളുമായി നിർമ്മാണ പുരോഗതി സാധ്യമാക്കിക്കൊണ്ടും ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ വളർച്ചയ്ക്ക് സംഭാവന നൽകിക്കൊണ്ടും സംയോജിപ്പിക്കും. കൊച്ചി-ബാംഗ്ളൂർ ഇൻഡസ്ട്രിയൽ കോറിഡോർ ൻ്റെ നിർമ്മാണം കേരള സ്റ്റേറ്റ് വിഷന് ( പെർസ്പെക്റ്റീവ് പ്ലാൻ 2030) അടുത്ത 20 വർഷത്തേക്ക് ജി.സ്.ഡി.പി യിൽ പ്രതിശീർഷ വരുമാനം 7.5 ശതമാനം എന്ന ഒരു സംയുക്ത വാർഷിക വളർച്ചാ നിരക്കുനേടാൻ ഉതകുന്നതാണ്.

  • കെ.ബി.ഐ.സി. കോറിഡോർ -ഗ്രോത്ത് പ്രോസ്പെക്റ്റസ്

    • നിലവിലുള്ള വിഭാഗങ്ങളുടെ തിരിച്ചുവരവിനൊപ്പം ജി.ഡി.പി.യിൽ നിർമ്മാണ മേഖലയുടെ മൊത്തത്തിലുള്ള ഷെയർ വർധിപ്പിക്കുന്നു.
    • ഹൈടെക്, ഉയർന്ന മൂല്യവർദ്ധിത വിഭാഗങ്ങളെ ഉദീപിപ്പിച്ചുകൊണ്ട് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും വാർഷിക വരുമാനം വർധിപ്പിക്കാനും
    • ഗ്ലോബൽ പ്രൊഡക്ഷൻ ശൃംഖലകളിലും ഗ്ലോബൽ വാല്യൂ ചെയിനുകളിലും കയറിപ്പറ്റാനും പ്രധാനപ്പെട്ട വിഭാഗങ്ങളിൽ പകരക്കാരാവാനും വേണ്ടി വ്യാപാര മത്സരം ഉണർത്തുക.
    • ലിംഗ താൽപ്പകാര്യങ്ങൾക്കനുസരിച്ചുകൊണ്ട് മുന്നോട്ട് പോവുക, എം.എസ്.എം.ഇ. കളുടെ കേപ്പബിലിറ്റിസ് വർധിപ്പിക്കുക.
    • സുസ്ഥിരമായതും പുരോഗമന പരവുമായ നിർമ്മാണ പ്രവർത്തനങ്ങളെ അഭിവൃദ്ധിപ്പെടുത്തുക.

    വ്യവസായ വികസന ലക്ഷ്യങ്ങൾ പ്രസ്താവിക്കാൻ വേണ്ടി നിലവിലുള്ള കരുത്ത് മനസിലാക്കുന്നതോടൊപ്പം നിർദ്ദേശിച്ചിട്ടുള്ള കോറിഡോറിൻ്റെ ആന്തര ഘടന തിരിച്ചറിയാനും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. നിർമ്മാണത്തിൻ്റെ ആഗോള മൂല്യ ചിഹ്നങ്ങളിൽ പങ്കാളിത്തം പ്രവർത്തനക്ഷമമാക്കുക, മൂല്യവർദ്ധിത ഉത്പാദനം പ്രോത്സാഹിപ്പിക്കുക, നൂതന ഉൽപാദന രീതികളിലേക്ക് നയിക്കുക, ഉയർന്ന വരുമാനമുള്ള ജോലി അവസരങ്ങൾ ഉണ്ടാക്കുക, സുസ്ഥിര വികസന ലക്ഷ്യങ്ങളോടെ വികസിക്കുക, വ്യവസായവൽക്കരണത്തെ അടുത്ത തലമുറയിലേക്ക് മാറ്റുക പോലുള്ള പുതിയതും ചലനാത്മകവുമായ കാര്യങ്ങളിൽ ഈ ചട്ടക്കൂട് ശ്രദ്ധ കേന്ദ്രീകരിക്കും. വിനാശകരമായ നവീനതകൾ നിലവിൽ നിരവധി വ്യവസായങ്ങളുടെ ഭൂപ്രകൃതിയും അവരുടെ ബിസിനസ്സ് മോഡലുകളും മാറ്റുന്നു. വ്യവസായ പരിഹാരങ്ങൾക്ക് വ്യവസായ കമ്പനികൾ നടത്തുന്ന നിക്ഷേപം ഭാവിയിൽ പ്രയോജനകാര്യമായി ഉയരും എന്ന് പ്രതീക്ഷിക്കുന്നു. കോറിഡോറിലൂടെ വ്യവസായങ്ങൾക്ക് വലിയ അവസരങ്ങൾ തുറക്കുന്ന, വ്യവസായത്തിലെ ദ്രുതഗതിയിലുള്ള വളർച്ചക്ക് കൂട്ടുനിൽക്കുന്ന മൂന്നു പ്രധാന ഘടകങ്ങൾ:

    • വ്യവസായങ്ങൾ വഴി തിരശ്ചീനവും ലംബമായ മൂല്യശൃംഖലകളെ കൂട്ടിച്ചേർക്കുകയും കൂടുതൽ കൈകാര്യം ചെയ്യുകയും ചെയുക.
    • ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ഡിജിറ്റലൈസേഷനും അവ തമ്മിലുള്ള ബന്ധവും – കമ്പനികൾക്കായി വരുമാനത്തിൻ്റെ ഇൻക്രിമെൻ്റ് സ്ട്രീമുകൾ സൃഷ്ടിക്കുന്നു
    • പുതിയ വ്യവസായങ്ങളിൽ ഡാറ്റാ രൂപീകരണത്തിൻ്റെ സംയോജിത ഉപയോഗവും വിശകലനവും പോലെ , മൂല്യ ചെയിനുകളിൽ ഉണ്ടായ ഹൊറിസോണ്ടൽ സിനെർജികളിൽ കണക്കിലെടുക്കാവുന്ന വർദ്ധനവ് കാരണം സംഭവിച്ച ഡിജിറ്റലും ആയ വ്യവസായ മോഡലുകളുടെ ഉദ്ഭവം.

    കൊച്ചിക്ക് ഒരു കോറിഡോർ ലൊക്കേഷൻ ആവാൻ ഉതകുന്ന വലിയ തുറമുഖം, വിമാനത്താവളം, വ്യാവസായിക അടിത്തറ, ബംഗളൂരുവും കൊച്ചിയും തമ്മിൽ 4 ലൈൻ നാഷണൽ ഹൈവേ കണക്റ്റിവിറ്റി,ഡബിൾ ലൈൻ റെയിൽവേ നെറ്റ് വർക്, തുടങ്ങിയവ ഉണ്ട്. ഈ കോറിഡോറിൻ്റെ സ്ഥാപനം കൊച്ചിയിലെയും പാലക്കാടി ലെയും വ്യവസായ മേഖലയിൽ വൻ മാറ്റങ്ങൾ കൊണ്ടുവരും. തെക്കേ ഇന്ത്യയുടെ പ്രധാന ഹബ് ആയി ഈ പ്രദേശത്തിന് മാറാൻ കഴിയും. ഇൻഡസ്ട്രിയൽ കോറിഡോർ സ്ഥാപിച്ചു കഴിഞ്ഞാൽ സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലേക്കും വ്യാവസായിക പ്രവർത്തനങ്ങൾ വ്യാപിക്കും. പ്രകൃതി വാതക ഇൻഫ്രാസ്ട്രക്ചറുംപവർ ജനറേഷൻ, വ്യത്യസ്ത വ്യവസായശാലകളിലെ ഹീറ്റിങ് ആൻഡ് കൂളിംഗ് അപ്ലിക്കേഷൻസ്, വ്യവസായ യൂണിറ്റുകളിൽ പ്രോസസ്സ് ആവശ്യങ്ങൾ തുടങ്ങി വിവിധ അപ്ലിക്കേഷനുകളിൽ പരിഗണിക്കാവുന്ന പങ്കു വഹിക്കുന്നു. കേരളത്തിനകത്ത് ഉയർന്ന എൻജിനീയറിങ് ജോലികൾ ഉൾപ്പെടെ വിവിധ ഉത്പാദനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള യുവ അംഗങ്ങളെ ആകർഷിച്ചുകൊണ്ട്, പദ്ധതി റിവേഴ്സ് മൈഗ്രേഷൻ പ്രവണത ആരംഭിക്കും. കേരള സംസ്ഥാനത്തിലെ സാമ്പത്തിക വളർച്ചയെയും തൊഴിൽ അവസരങ്ങളും പദ്ധതി തീർച്ചയായും പ്രോത്സാഹിപ്പിക്കും.

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 16 August 2024
സന്ദ൪ശകരുടെ എണ്ണം :365068