കെ. എസ്.ഡബ്ല്യൂ.ഐ.എഫ്.ടി.

KSIDC > കെ. എസ്.ഡബ്ല്യൂ.ഐ.എഫ്.ടി.
വിഭാഗങ്ങൾ കാണിക്കുക
കെ. എസ്.ഡബ്ല്യൂ.ഐ.എഫ്.ടി.

ഓൺലൈൻ സിംഗിൾ വിന്‍ഡോ ക്ലിയറന്‍സ്‌ മെക്കാനിസം

കേരള സിംഗിൾ വിൻഡോ ഇൻ്റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പരൻ്റ് ക്ലിയറൻസ് (കെ. എസ്.ഡബ്ല്യൂ.ഐ.എഫ്.ടി.)

സംസ്ഥാനത്ത്, നിക്ഷേപകർക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുവാനും എളുപ്പത്തിൽ വ്യവസായം ചെയ്യാനും കേരള ഗവണ്മെൻ്റ് ഒരു പഠനത്തിന് വിധേയമായി. പ്രധാനപ്പെട്ട ചില നിയമങ്ങളും വ്യവസ്ഥകളും കൂടാതെ നിലവിലുള്ള ക്ലിയറൻസ് രീതികളിൽ നിക്ഷേപകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവയെ പരിഷ്കരിക്കുവാനും വേണ്ടിയാണ് ഇത്. 2016 നവംബറിൽ പൂർത്തിയായ ഈ പഠനം ഊന്നൽ കൊടുത്തത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി നമ്മുടെ സംസ്ഥാനത്തിനെ താരതമ്യപ്പെടുത്തുന്നതിനും കൂടുതൽ സ്പർദ്ദയുള്ളതാക്കി മാറ്റാനും കേരള ഗവണ്മെൻ്റിൻ്റെ ഭാഗത്തു നിന്നും പോളിസികൾ, രീതികൾ, ആന്തരഘടന എന്നിവയിൽ ഉണ്ടാകേണ്ട ഇടപെടലുകൾക്കുമാണ്. സംസ്ഥാനത്ത് നിലവിലുള്ള സിംഗിൾ വിൻഡോ ക്ലിയറൻസ് മെക്കാനിസം പ്രവർത്തനം മെച്ചപ്പെടുത്തുക എന്നതും ഇതിൽ അടങ്ങുന്നു.

നിലവിലുള്ള നിയമങ്ങളിലും വ്യവസ്ഥകളിലും കൂടാതെ ക്ലിയറൻസ് തീർപ്പാക്കാൻ വ്യവസ്ഥ ചെയ്ത സമയ കാലാവധിയിലും ഭേദഗതികൾ വരുത്തിക്കൊണ്ട് ക്ലിയറൻസ് അനുവദിക്കാൻ വളരെ പാകപ്പെട്ട രീതികൾ ഇപ്പോൾ ഗവണ്മെൻ്റ് രൂപീകരിച്ചു. വരുത്തിയ നിയമ ഭേദഗതികൾ പ്രകാരമുള്ള സമയ കാലാവധി എടുക്കുകയാണെങ്കിലും, ഇത് ഉറപ്പിക്കുവാൻ ശക്തമായ ഒരു ഭരണരീതികൂടി ആവശ്യമാണ്.

ഇതുമായി ബന്ധപ്പെട്ട് ഗവണ്മെൻ്റ് ഇപ്പോൾ ഒരു ഓൺലൈൻ ക്ലിയറൻസ് മെക്കാനിസം സംസ്ഥാനത്ത് രൂപപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ മെക്കാനിസത്തിൻ്റെ (എസ്.ഡബ്ല്യൂ.ഐ.എഫ്.ടി) പുരോഗതിയും ബന്ധപ്പെട്ട വകുപ്പുകളുടെയും വിഭാഗങ്ങളുടെയും പോർട്ടലുകളുമായി അതിൻ്റെ ഏകീകരണവും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം പൂർത്തീകരിച്ചു കഴിഞ്ഞു.

നിലവിലുള്ള വിവിധ ഡിപ്പാർട്മെൻ്റുകളുടെ വെബ് പോർട്ടൽ / ബന്ധപ്പെട്ട ഏജൻസികൾ കെ.എസ്.ഇ.ബി., ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ലേബർ, വാട്ടർ അതോറിറ്റി, പി.സി.ബി., ഫയർ ആൻഡ് റെസ്ക്യൂ, മൈനിങ് ആൻഡ് ജിയോളജി, എസ്.ഇ.ഐ.എ.എ. / സി.സെഡ്.എം.എ.ആൻഡ് ഫാക്ടറീസ് ആൻഡ് ഓൺലൈൻ മെക്കാനിസം എന്നിയുമായി ഓൺലൈൻ മെക്കാനിസം സമന്വയിപ്പിച്ചിട്ടുണ്ട്. കൂടാതെ ഓൺലൈൻ മെക്കാനിസം ഇല്ലാത്ത ഡിപ്പാർട്മെൻ്റുകൾ / ഏജൻസികൾ, ഫോറസറ്റ്, ഗ്രൗണ്ട് വാട്ടർ, പഞ്ചായത്തുകളുടെ ഡയറക്ടറേറ്റുകൾ, അർബൻ അഫയേഴ്‌സ് ആൻഡ് ചീഫ് ടൗൺ പ്ലാനർ എന്നിവയുടെ ഡയറക്ടറേറ്റുകൾ എന്നിവയ്ക്കായി ഇൻ്റർ ഫേസും നിർമ്മിച്ചു.

എസ്.ഡബ്ല്യൂ.ഐ.എഫ്.ടി. യുടെ ഭാഗമായി ബന്ധപ്പെട്ട ഡിപ്പാർട്മെൻ്റുകളുടെ / ഏജൻസികളുടെ നിലവിലുള്ള പെയ്‌മെൻ്റ് മെക്കാനിസങ്ങൾ എല്ലാം കൂടി ഒരു ഏകീകരിച്ച പെയ്മെൻ്റ് പ്ലാറ്റ്ഫോം എസ്.ഡബ്ല്യൂ.ഐ.എഫ്.ടി യുമായി ഏകീകരിച്ചു. സംസ്ഥാനത്ത് സംരംഭകർക്ക് ആവശ്യമായ ക്ലിയറൻസ് പ്രായോഗികമാക്കാൻ എസ്.ഡബ്ല്യൂ.ഐ.എഫ്.ടി. ഒരു ഏകീകരിച്ച തലമായിരിക്കും. ഈ പ്ലാറ്റ്ഫോം സ്വതന്ത്ര ലൈസെൻസുകളും സമ്മിശ്ര ലൈസെൻസുകളും 1 മുതൽ 5 വ൪ഷം വരെ കാലാവധിയോടെ പ്രധാനം ചെയ്യും. കൂടാതെ ക്ലിയറൻസ് തീർപ്പാക്കൽ വ്യവസ്ഥയും അവതരിപ്പിക്കപ്പെട്ടു. സംസ്ഥാനത്തെ സംരംഭകർക്ക് പുരോഗമനത്തിൻ്റെ ചുറ്റുപാടൊരുക്കിക്കൊണ്ട് ക്ലിയറൻസിലെയും നിയമ നിർമ്മാണ തലത്തിലെയും അടുത്ത വിപ്ലവകരമായ മാറ്റം എസ്.ഡബ്ല്യൂ.ഐ.എഫ്.ടി ആയിരിക്കും.

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 12 January 2023
സന്ദ൪ശകരുടെ എണ്ണം :342416