വനിതാ സംരംഭം

KSIDC > വനിതാ സംരംഭം

വനിതാ സംരംഭം

മിഷൻ കേരളയുടെ ലക്ഷ്യം നിലവിലുള്ള വനിതാ സംരംഭകരെ അവരുടെ വ്യവസായ ഉദ്യമത്തിനു പ്രോത്സാഹനവും പിന്തുണയും നൽകുക എന്നതാണ്. കൂടാതെ മിഷൻ കേരള ലക്ഷ്യമിടുന്നത് കേരളത്തിലെ വനിതകളിൽ സംരംഭകത്വത്തിൽ ഒരു പുതിയ സംസ്കാരം ഉണ്ടാക്കിയെടുക്കുക എന്നതുകൂടിയാണ്. കുടുംബശ്രീ, എം.എസ്.എം.ഇ.- ഡി.സി, സി.ഐ.ഐ. എന്നിവയോടു ചേർന്ന് വനിതാ സംരംഭകർക്ക് പൂർണ പിന്തുണ നൽകും എന്ന പ്രതീക്ഷയോടെയാണ് മിഷൻ പ്രവർത്തിക്കുന്നത്.

കുടുംബശ്രീ യുടെ വിജയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്കൊണ്ട്, ഒരു വനിതാ-ശാക്തീകരണ പരിപാടി വനിതാ സ്വയം സഹായ സംഘങ്ങളുടെ മൈക്രോ സംരംഭകത്വ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ട്, ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും നിലവിലുള്ള വനിതാ സംരംഭകരെ ശക്തിപ്പെടുത്തുന്നതിന് സമയം എത്തിയിട്ടുണ്ടെന്ന് കെ.എസ്.ഐ.ഡി.സി. മനസ്സിലാക്കുന്നു.
ദൗത്യം ഔപചാരികമായി സമാരംഭിച്ചത് 2015 മെയ് 8 ന് മലപ്പുറത്തുവെച്ച്
ആദരണീയനായ വ്യവസായ, ഐ.ടി. വകുപ്പ് മന്ത്രി ശ്രീ.കുഞ്ഞാലിക്കുട്ടി ആയിരുന്നു. കെ.എസ്.ഐ.ഡി.സി യുടെ മാനേജിങ് ഡയറക്ടർ ഡോ.ബീന ഐ.എ.എസ്. ഉം ചടങ്ങിൽ പങ്കെടുത്തു. അതിനു ശേഷം വ്യവസായ സ്ഥാപനങ്ങളും പങ്കാളികളും തമ്മിൽ ഒരു സമ്പർക്ക പരിപാടിയും ഉണ്ടായിരുന്നു. ഇതിനു പുറമെ വിജയം വരിച്ച ഒരു വ്യാവസായ യൂണിറ്റ് ആയ ‘സുമിക്സ് കിഡ്സ് വെയർ’ ലേക്ക് ഒരു എക്സ്പോഷർ സന്ദർശനവും ക്രമീകരിച്ചിരുന്നു. സുമിക്സ് കിഡ്സ് വെയർ ൻ്റെ ഉടമസ്ഥതയും നടത്തിപ്പും ഒരു വനിതാ സംരംഭകയാണ്.
രണ്ടാമത്തെ സമ്പർക്ക പരിപാടിയും സന്ദർശനവും 2015 ജൂൺ 25 നു കൊല്ലത്തുവെച്ചായിരുന്നു. സമ്പർക്ക പരിപാടിക്ക് ശേഷം കൊല്ലത്തുള്ള വനിതാ സംരംഭകർ നടത്തുന്ന ജെ-ഫോഴ്സ് ഇൻഡസ്ട്രീസ് (ഒരു സോൾവെൻ്റ് സിമൻ്റ് മാനുഫാക്ച്യുറിങ് യൂണിറ്റ്), മിസ്റ്റർ ആൻഡ് മിസ്സിസ് അരുൺ ഗാർമെൻ്റ് & ഫാൻസി (കിഡ്സ് വെയർ മാനുഫാക്ച്യുറിങ് യൂണിറ്റ് ) എന്നിവിടങ്ങളിലേക്ക് എക്സ്പോഷർ സന്ദർശനവും ഉണ്ടായിരുന്നു.
മൂന്നാമത്തെ സമ്പർക്ക പരിപാടിയും WE Summit 2015 ൻ്റെ ഔപചാരികമായ തുടക്കവും WE Mission Kerala യുടെ വെബ്സൈറ്റ് പ്രകാശനവും 2015 ഓഗസ്റ്റ് 5 ന് തിരുവനന്തപുരത്തുവെച്ചായിരുന്നു. സമ്പർക്ക പരിപാടിക്ക് ശേഷം, ബഹുമാനപ്പെട്ട വ്യവസായ-ഐ.ടി. വകുപ്പ് മന്ത്രി ശ്രീ. പി.കെ.കുഞ്ഞാലിക്കുട്ടി WE Summit 2015 ൻ്റെ ആരംഭം ഔപചാരികമായി പ്രഖ്യാപിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. പി.എച്ച്.കുര്യൻ WE Mission Kerala യുടെ വെബ്സൈറ്റ് പ്രകാശനം ചെയ്തു.

സംരംഭക കഴിവുകളും സ്ഥാപനങ്ങളും ഉയർത്തിപ്പിടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി, ഡബ്ല്യൂ. ഇ. മിഷൻ കേരള താഴെക്കൊടുത്തിരിക്കുന്ന അഞ്ച് കല്പനകൾ പുറപ്പെടുവിച്ചു;

അങ്ങനെ വിവിധ തരത്തിൽ വനിതാ സംരംഭകരുടെ വ്യവസായ വളർച്ചക്ക് ഈ മിഷൻ പൂർണ്ണ പിന്തുണ നൽകുന്നു. WE- Mission Kerala, സംസ്ഥാനത്ത് വനിതാ സംരംഭകത്വത്തിൽ പ്രസരിപ്പ് പടർത്തി, ഈ രംഗത്തേക്ക് കൂടുതൽ വനിതകളെ കൊണ്ടുവരാനും നിലവിലുള്ളവരെ പ്രോത്സാഹിപ്പിക്കാനും അവരുടെ നിലവാരം ഉയർത്താനും വിഭാവന ചെയ്യുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നടന്നുവരുന്ന തുടർച്ചയായ ഒരു ആരംഭപരിപാടിയാണ് WE- Mission.

ഞങ്ങളെ സമീപിക്കുക
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ്.
II ഫ്ലോർ, ചോയ്സ് ടവേർസ്,
മനോരമ ജംഗ്ഷൻ,
കൊച്ചി-682016
ഫോൺ: 0484- 2323010

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 16 August 2024
സന്ദ൪ശകരുടെ എണ്ണം :363293