കേരളത്തിനു തനതായുള്ള അനുകൂല സാഹചര്യങ്ങള്‍ ആവശ്യക്കാര്‍ക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വ്യത്യസ്‌ത മേഖലകള്‍ക്കായുള്ള വ്യവസായ പാര്‍ക്കുകള്‍ സംസ്ഥാനത്തുടനീളം ദ്രുതഗതിയില്‍ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനം വികസിപ്പിച്ചെടുത്ത അടിസ്ഥാന സൗകര്യങ്ങളോടെ സ്ഥാപിച്ചിരിക്കുന്ന ഇത്തരം വ്യവസായ പാര്‍ക്കുകള്‍ 'കടന്നു ചെല്ലുക; ഉല്‌പാദനം തുടങ്ങുക' എന്ന ചുറ്റുപാടുകള്‍ വാഗ്‌ദാനം നല്‍കുന്നു. തടസ്സം കൂടാതെ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ കഴിയുന്നുവെന്നതാണ് ഇതുകൊണ്ടുള്ള നേട്ടം. വ്യവസായ തല്‍പരരായ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് അനുമതികള്‍ ലഭ്യമാക്കുന്ന ഏകജാലക സംവിധാനം നടപ്പാക്കുന്നതിനു നിയമനിര്‍മ്മാണം നടത്തിയ ഏക സംസ്ഥാനം കൂടിയാണു കേരളം.