സന്ദര്‍ശകര്‍website statistics
 
Investment Opportunity In Food Processing Unit At Kozhikode, Kerala     Questionnaire for Medium & Large Scale Industries in Kerala     FDI Policy 2011    
 
 
തേയില
 

170 വര്‍ഷത്തെ പാരമ്പര്യമുള്ള ഇന്ത്യന്‍ തേയില വ്യവസായത്തിന്‌ ദേശീയ സമ്പദ്‌ വ്യവസ്ഥയില്‍ പ്രധാന സ്ഥാനമാണുള്ളത്‌. ഇന്ത്യയിലെ തേയിലത്തോട്ടങ്ങള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും തെക്കന്‍ സംസ്ഥാനങ്ങളിലെയും കുന്നിന്‍ പ്രദേശങ്ങളിലും നാട്ടുമ്പുറങ്ങളിലുമാണു കാണപ്പെടുന്നത്‌. തേയില കൃഷിയുള്ള പ്രദേശങ്ങള്‍ ആസ്സാം, പശ്ചിമ ബംഗാള്‍ , കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. തേയില ഉല്‌പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന മറ്റു രാജ്യങ്ങളില്‍ നിന്നു വ്യത്യസ്‌തമായി രണ്ടു വിധത്തിലുള്ള തേയില ഉല്‌പാദനമാണ്‌ ഇന്ത്യയില്‍ നിലവിലുള്ളത്‌. ഗ്രീന്‍ റ്റീക്കു പുറമെ മാമൂല്‍പ്രിയ പൊടിത്തേയിലയും CTC തേയിലയും ഇവിടെ ഉല്‌പാദിപ്പിക്കുന്നു.

റഷ്യ, കസക്‌സ്ഥാന്‍ , ഉക്രെയ്‌ന്‍ , ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ്‌ ഇന്ത്യയുടെ പ്രധാന തേയില വിപണി. ഇന്ത്യയില്‍ നിന്ന്‌ ഏറ്റവുമധികം തേയില ഇറക്കുമതി ചെയ്യുന്ന ഒറ്റ രാജ്യം റഷ്യയാകുന്നു. യു.എ.ഇ., ബ്രിട്ടന്‍ , അമേരിക്ക, അഫ്‌ഗാനിസ്ഥാന്‍ , ജര്‍മ്മനി, ഓസ്‌ട്രേലിയ, ജപ്പാന്‍ , നെതര്‍ലന്‍ഡ്‌സ്‌, അയര്‍ലന്‍ഡ്‌, പോളണ്ട്‌, ശ്രീലങ്ക, എ.ആര്‍ .ഇ., പാകിസ്ഥാന്‍ എന്നിവയാണ്‌ ഇന്ത്യന്‍ തേയില ഇറക്കുമതി ചെയ്യുന്ന മറ്റു രാജ്യങ്ങള്‍ . ഇന്ത്യയുടെ മൊത്തം തേയില ഉല്‌പാദനം 2006-ല്‍ 98.805 ദശലക്ഷം കിലോ ഗ്രാമായിരുന്നു. ഇതില്‍ 753.243 ദശലക്ഷം കിലോഗ്രാം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും 228.562 ദശലക്ഷം കിലോഗ്രാം തമിഴ്‌നാട്‌, കേരളം, കര്‍ണ്ണാടക എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഉല്‌പാദിപ്പിച്ചതാണ്‌.

2006-ല്‍ കേരളത്തിന്റെ തേയില ഉല്‌പാദനം 59.462 ദശലക്ഷം കിലോഗ്രാമായിരുന്നു. ഇതു ദേശീയോല്‌പാദനത്തിന്റെ 6 ശതമാനവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ തേയില ഉല്‌പാദനത്തിന്റെ 26 ശതമാനവുമാണ്‌.

കേരളത്തില്‍ ഇടുക്കിയും വയനാടുമാണ്‌ ഏറ്റവും കൂടുതല്‍ തേയില ഉല്‌പാദിപ്പിക്കുന്ന ജില്ലകള്‍. പാലക്കാട്‌, തൃശ്ശൂര്‍, തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും തേയിലക്കൃഷിയുണ്ട്‌. CTC തേയിലയും ഇലത്തേയിലയുമാണ്‌ കേരളത്തിലെ ജനപ്രിയ ബ്രാന്‍ഡുകള്‍ . (Crush, Tear and Curl - ചതച്ച്‌, ചീന്തി, ചുരുട്ടിയത്‌ - എന്നാണ്‌ CTC എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌). കടുപ്പമേറിയ, രുചിയുള്ള ഈ തേയിലയാണ്‌ ഇന്നാട്ടുകാര്‍ക്കു പൊതുവേ പ്രിയങ്കരം. ജൈവ തേയില (Organic Tea) ഈ മേഖലയിലെ ശ്രദ്ധേയമായ മുന്നേറ്റമാണ്‌. ഉദാഹരണത്തിന്‌, ഡാര്‍ജിലിങ്‌ റ്റീ. കേരളത്തില്‍ ജൈവ തേയില ഉല്‌പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്‌. പാലക്കാടു ജില്ലയിലെ നെല്ലിയാമ്പതി തേയിലത്തോട്ടത്തിന്‌ ഓര്‍ഗാനിക്‌ തേയിലയെന്ന സാക്ഷ്യപത്രം ലഭിച്ചിട്ടുണ്ട്‌.



 
  Designed by Invis Multimedia