|
ഗാര്‍ഹിക ഉപയോഗത്തിനും വാണിജ്യ ഉപയോഗത്തിനുമുള്ള വൈദ്യുതിക്ക് ഏറ്റവും കുറഞ്ഞ നിരക്ക് നിലവിലുള്ള സംസ്ഥാനങ്ങളിലൊന്നാണു കേരളം. ജലവൈദ്യുത പദ്ധതികളാണു സംസ്ഥാനത്തിന്റെ മുഖ്യ വൈദ്യുതോല്‌പാദന സ്രോതസ്സ്. കേരള സംസ്ഥാന വിദ്യുഛക്തി ബോര്‍ഡാണ് (KSEB) വിവിധ വിഭാഗങ്ങളിലുള്ള ഉപഭോക്താക്കള്‍ക്കു വൈദ്യുതി ലഭ്യമാക്കുന്ന സര്‍ക്കാര്‍ സ്ഥാപനം. KSEB-യുടെ സ്വന്തം സ്ഥാപിതശേഷി 2087.23 മെഗാവാട്ടാണ്. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ , സ്വകാര്യ വൈദ്യുതോല്‌പാദകര്‍ തുടങ്ങിയവരുടെ സംഭാവനയായ 570.016 മെഗാവാട്ടു കൂടിയാകുമ്പോള്‍ സംസ്ഥാനത്തിന്റെ മൊത്തം സ്ഥാപിത ശേഷി 2657.25 മെഗാവാട്ടായി ഉയരുന്നു.
KSEB-യുടെ ഉടമസ്ഥതയിലുള്ള ഇരുപത്തിനാലും സ്വകാര്യ ഉടമസ്ഥതയിലുള്ള രണ്ടും ജലവൈദ്യുത പദ്ധതികളാണ് കേരളത്തിലുള്ളത്. 2.025 മെഗാവാട്ട് ശേഷിയോടെ പാലക്കാടിനടുത്ത് കഞ്ചിക്കോട്ടു സ്ഥാപിച്ചിരിക്കുന്ന കാറ്റില്‍ നിന്നു വൈദ്യുതിയുണ്ടാക്കുന്ന പ്ലാന്റാണ് പാരമ്പര്യേതര ഊര്‍ജ്ജോല്‌പാദനത്തിനു കേരളത്തില്‍ നിലവിലുള്ള ഒരേയൊരു സ്ഥാപനം.
|