സമാനമായ മറ്റു കേന്ദ്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള ചിലവ് കേരളത്തില്‍ കുറഞ്ഞ തോതിലാണ്. 'കടന്നു ചെല്ലുക; ഉല്‌പാദനം തുടങ്ങുക' എന്ന വിധത്തില്‍ സൗകര്യം ഒരുക്കിയിരിക്കുന്ന ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളിലെ പ്രവര്‍ത്തനച്ചെലവ് മറ്റു കേന്ദ്രങ്ങളെ അപേക്ഷിച്ച് 75 ശതമാനത്തിലും താഴെയാണ്. കുറഞ്ഞ പ്രാരംഭ ശമ്പളം, വാടക, വൈദ്യുതി, ജലം, ഗതാഗതം എന്നിവയുടെ കുറഞ്ഞ നിരക്ക് തുടങ്ങിയ വസ്‌തുതകള്‍ സംസ്ഥാനത്ത് വ്യവസായം തുടങ്ങുന്നതിനുള്ള ചിലവ് ഏറ്റവും കുറച്ചു നിര്‍ത്താന്‍ സഹായിക്കുന്നു.