പരമ്പരാഗത ഔഷധശാസ്‌ത്രമായ ആയുര്‍വേദത്തിലൂടെ രോഗ ചികിത്സ നടത്തുന്ന കലയില്‍ പണ്ടേ പ്രമാണിത്തം നേടിയ നാടാണു കേരളം. ആയുര്‍വേദചികിത്സയും ആയുര്‍വേദ ഔഷധങ്ങളും ഇന്ന് ലോകമാകെ പ്രചാരം നേടി വരുകയാണ്.
ലോകമിപ്പോള്‍ പ്രകൃതിയിലേക്കു തിരിഞ്ഞു കൊണ്ടിരിക്കുകയാണ്. ഒപ്പം ആയുര്‍വേദ ഔഷഘങ്ങളുടെ വിപണിയും വളര്‍ന്നു കൊണ്ടിരിക്കുന്നു. ആയുര്‍വേദ ഔഷധങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ഒട്ടേറെ ഔഷധ സസ്യങ്ങള്‍ കേരളത്തില്‍ വളര്‍ത്തി വരുന്നുണ്ട്. |