നിങ്ങളുടെ ബിസിനസ് സംരംഭം സ്ഥാപിക്കുന്നതെങ്ങനെ ?
ഇന്ന് കേരളത്തില്‍ ഒരു വ്യവസായം ആരംഭിക്കാന്‍ വളരെ എളുപ്പമാണ്. പ്രൊപ്രൈറ്ററി കമ്പനിയായോ പാര്‍ട്‌ണര്‍ഷിപ് ഫേമായോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായോ പബ്ലിക് ലിമിറ്റഡ് കമ്പനിയായോ ബിസിനസ് യൂണിറ്റ് രൂപീകരിക്കാം. വിദേശ പങ്കാളിത്തമുള്ള മിക്ക സംരംഭങ്ങളും പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയോ പബ്ലിക് ലിമിറ്റഡ് കമ്പനിയോ ആയിരിക്കും. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കുറഞ്ഞത് രണ്ട് ഓഹരിയുടമകളും പരമാവധി 50 ഓഹരിയുടമകളും കുറഞ്ഞ പക്ഷം രണ്ടു ഡയറക്ടര്‍മാരും ഉണ്ടായിരിക്കണം. പബ്ലിക് ലിമിറ്റഡ് കമ്പനിക്കു വേണ്ടത് കുറഞ്ഞത് ഏഴ് ഓഹരിയുടമകളും മൂന്നു ഡയറക്ടര്‍മാരുമാണ്. ഓഹരിയുടമകളുടെ പരമാവധി എണ്ണത്തിന് പരിധിയില്ല.
പബ്ലിക് ലിമിറ്റഡ് കമ്പനി സ്ഥാപിക്കുന്നതിന് ആവശ്യമായ പ്രമാണങ്ങളും നടപടി ക്രമങ്ങളും
മെമ്മോറാണ്ഡം ഓഫ് അസ്സോസിയേഷന്‍, ആര്‍ട്ടിക്ക്‌ള്‍സ് ഓഫ് അസ്സോസിയേഷന്‍, പ്രോസ്‌പെക്ട്‌സ് ഇവ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ തയ്യാറാക്കിക്കൊള്ളും. കേരളത്തില്‍ പദ്ധതി സ്ഥാപിക്കാനുദ്ദേശിക്കുന്ന നിക്ഷേപകര്‍ക്ക് KSIDC സമഗ്രസേവനം നല്‌കും. കമ്പനി സ്ഥാപിക്കല്‍ നടപടികള്‍ നാലാഴ്‌ചയ്‌ക്കകം പൂര്‍ത്തിയാക്കാവുന്നതാണ്.
നിങ്ങളുടെകമ്പനിയുടെഉടമസ്ഥാവകാശം
പുതിയ ഉദാരവല്‍ക്കരണ നയത്തെത്തുടര്‍ന്ന്, ചില വ്യവസ്ഥകള്‍ക്കു വിധേയമായി, 100 ശതമാനം നേരിട്ടുള്ള ഉടമസ്ഥാവകാശം അനുവദിക്കുന്നതാണ്. കൈവശമുള്ള ഓഹരിയുടെ അടിസ്ഥാനത്തിലാണ് ഉടമസ്ഥാവകാശം നിശ്ചയിക്കുന്നത്. ഭൂരിപക്ഷാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഡയറക്ടര്‍മാരാണ് കമ്പനിയുടെ ഭരണം നിയന്ത്രിക്കുന്നത്.
കമ്പനിയ്‌ക്ക് അതിന്റെ ഓഹരി മൂലധനം വര്‍ദ്ധിപ്പിക്കണമെന്നുണ്ടെങ്കില്‍ ഓഹരി വില്‌പനയിലൂടെ അതു സാധിക്കാവുന്നതാണ്. ഓഹരികള്‍ പരക്കെ വിറ്റഴിക്കപ്പെടുന്ന സാഹചര്യത്തില്‍ കുറച്ച് ഓഹരികള്‍ മാത്രമേ സ്വന്തമായുള്ളുവെന്നു വന്നാലും കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കാവുന്നതാണ്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലൂടെ പൊതു ജനങ്ങള്‍ക്കും ഓഹരി വില്‌ക്കാനാകും.
നിങ്ങളുടെ പദ്ധതി എങ്ങനെ സ്ഥാപിക്കാം ?
ഇന്ത്യയില്‍ ഒരു പദ്ധതി സ്ഥാപിക്കുന്നതിനു വേണ്ട നടപടിക്രമങ്ങള്‍ കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്. ഒരു പദ്ധതിക്ക് വ്യക്തമായ രൂപം കൊടുത്തു കഴിഞ്ഞാല്‍ KSIDC നിങ്ങളുടെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിച്ചു കൊണ്ട് പദ്ധതിക്കാവശ്യമായ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ അനുമതികള്‍ ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളില്‍ ലഭിക്കാന്‍ സഹായിക്കുന്നു.
45 മുതല്‍ 60 ദിവസത്തിനകം എല്ലാ അനുമതികളും നേടാന്‍ കഴിയും. നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഉല്‌പന്നം വ്യവസായ ലൈസന്‍സ് എടുത്തിരിക്കണമെന്നു നിര്‍ബന്ധമുള്ള 15 വ്യവസായങ്ങളുടെ പട്ടികയില്‍പ്പെടുകയോ, പദ്ധതി ഒരു ദശലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരത്തിന്റെ 25 കി. മീ. പരിധിക്കുള്ളില്‍ സ്ഥാപിക്കുകയോ ചെയ്‌താല്‍ മാത്രമേ ഇന്‍ഡസ്‌ട്രിയല്‍ ലൈസന്‍സ് ആവശ്യമായി വരുന്നുള്ളു. ആറു വ്യവസായങ്ങള്‍ പൊതുമേഖലയ്‌ക്കു മാത്രമായും സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യകള്‍ ആവശ്യമില്ലാത്തതും മൂല്യം കുറഞ്ഞതുമായ ഏതാനും വ്യവസായങ്ങള്‍ ചെറുകിടമേഖലയ്‌ക്കു വേണ്ടിയും റിസര്‍വ്വു ചെയ്‌തിരിക്കുന്നു. ലൈസന്‍സ് ആവശ്യമായ വ്യവസായങ്ങള്‍ അവ ലഭിക്കുന്നതിനായി ഫാറം ഐ.എല്‍.-ല്‍ 'സെക്രട്ടേറിയറ്റ് ഫോര്‍ ഇന്‍ഡസ്‌ട്രിയല്‍ അപ്രൂവല്‍സ്, വ്യവസായ മന്ത്രാലം, ഭാരത സര്‍ക്കാര്‍, ന്യൂ ഡല്‍ഹി'' എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. സാധാരണഗതിയില്‍ അനുമതികള്‍ 6 മുതല്‍ 8 വരെ ആഴ്‌ചകള്‍ക്കുള്ളില്‍ ലഭിക്കുന്നതായിരിക്കും
|