മറ്റു സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അപേക്ഷിച്ച് റോഡു മാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവും ആകാശമാര്‍ഗ്ഗവുമായി ഏറ്റവുമധികം യാത്രാ സൗകര്യമുള്ള സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന് അവകാശപ്പെട്ടതാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ കേരളത്തെ ലോകത്തിന്റെ ഇതര ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. ചരക്കു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ സൗകര്യമുള്ള കൊച്ചിത്തുറമുഖം രാജ്യത്തെ ഏറ്റവും ആധുനിക തുറമുഖം മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും സൗകര്യപ്രദമായ പ്രകൃതിദത്ത തുറമുഖം കൂടിയാണ്. അതിവിപുലമായ റെയില്‍ -റോഡ് ശൃംഖല യാത്രക്കും ചരക്കു ഗതാഗതത്തിനും മികച്ച സൗകര്യമൊരുക്കുന്നു.
|