കെട്ടിടനിര്‍മ്മാണത്തിനു മുന്‍പ്
നിര്‍ദ്ദിഷ്ട പദ്ധതിയുടെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുന്നതിനു മുമ്പായി താഴെപ്പറയുന്ന അനുമതികള്‍ ലഭിച്ചിരിക്കേണ്ടത് ആവശ്യമാണ് :
1) തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ (പഞ്ചായത്ത് / മുനിസിപ്പാലിറ്റി) അനുമതി.
2) ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോട്ടയം, കോഴിക്കോട്, ഇടുക്കി, പാലക്കാട്, തൃശ്ശൂര്‍) അനുമതി.
3) ഫക്ടറീസ് ആന്റ് ബേയിലേഴ്‌സ് ഡയറക്ടറുടെ പ്രാഥമികാനുവാദം.
4) കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 'നോ ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്'.
5) കേരള സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡില്‍ നിന്ന് വൈദ്യുതി ലഭ്യമാണെന്ന അറിയിപ്പ്.
ഉല്‌പാദനം തുടങ്ങും മുന്‍പ്
നിര്‍ദ്ദിഷ്ട ഫാക്ടറിയില്‍ ഉല്‌പാദനം തുടങ്ങുന്നതിനു മുമ്പായി താഴെപ്പറയുന്ന അനുമതികള്‍ നേടിയിരിക്കണം :
i) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി
ii) ഡയറക്ടര്‍ ഓഫ് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് നല്‌കുന്ന ഫാക്ടറി ലൈസന്‍സ്
iii) കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മെംബര്‍ സെക്രട്ടറിയില്‍ നിന്ന് അനുമതി പത്രം.
iv) ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ അനുമതികള്‍.
- ഇവക്ട്രിക്കല്‍ ഡ്രോയിങ് സംബന്ധിച്ച അനുമതി,
- അന്തിമ അനുമതി
v) സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡില്‍ നിന്ന് വൈദ്യുത കണക്ഷന്‍
vi) കേരളാ വാട്ടര്‍ അതോറിറ്റിയുടെ അനുമതി.
|