സന്ദര്‍ശകര്‍website statistics
 
Investment Opportunity In Food Processing Unit At Kozhikode, Kerala     Questionnaire for Medium & Large Scale Industries in Kerala     FDI Policy 2011    
 
 
കശുവണ്ടി
 

കശുവണ്ടിപ്പരിപ്പിന്റെ ഏറ്റവും വലിയ ഉല്‌പാദകരും കയറ്റുമതിക്കാരുമാണ്‌ ഇന്ത്യ. അണ്ടിപ്പരിപ്പിന്റെ ആഗോള കയറ്റുമതിയുടെ 65 ശതമാനവും ഇന്ത്യയില്‍ നിന്നാകുന്നു. അറുപതിലേറെ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന്‌ അണ്ടിപ്പരിപ്പ്‌ ഇറക്കുമതി ചെയ്യുന്നുണ്ട്‌. അമേരിക്ക, ബ്രിട്ടന്‍ , ജപ്പാന്‍ , നെതര്‍ലന്‍ഡ്‌സ്‌, ഓസ്‌ട്രേലിയ, കാനഡ, ജര്‍മ്മനി, സിങ്കപ്പൂര്‍ , ഹോങ്കോങ്‌, ന്യൂസിലന്‍ഡ്‌, മദ്ധ്യപൂര്‍വ്വദേശങ്ങള്‍ എന്നിവയാണ്‌ ഇവിടെ നിന്നുള്ള അണ്ടിപ്പരിപ്പിന്റെ പ്രധാന വിപണികള്‍ .

തോടോടു കൂടിയ കശുവണ്ടി ഫാക്ടറികളില്‍ തയ്യാര്‍ ചെയ്‌താണ്‌ അണ്ടിപ്പരിപ്പുണ്ടാക്കുന്നത്‌. ഇങ്ങനെ തയ്യാറാക്കുമ്പോള്‍ ലഭിക്കുന്ന ഉപോല്‌പന്നമാണ്‌ കശുവണ്ടിയെണ്ണ (Cashewnut Shell Liquid) ഗുണനിലവാരം, രുചി, രൂപഭംഗി എന്നിവയില്‍ ഇന്ത്യന്‍ അണ്ടിപ്പരിപ്പ്‌ ഏറെ മെച്ചമാണെന്ന്‌ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. പരിപ്പിന്റെ ആകൃതി, വലുപ്പം, നിറം ഇവ കണക്കിലെടുത്ത്‌ മുഴുവലുപ്പത്തില്‍ വറുത്തതും വറക്കാത്തതും, പിളര്‍ന്നത്‌, പൊട്ടിയത്‌, തുണ്ടുകള്‍ എന്നിങ്ങനെ അണ്ടിപ്പരിപ്പ്‌ തരംതിരിച്ചിട്ടുണ്ട്‌. ആഭ്യന്തര വിപണിയില്‍ വില്‌പനയ്‌ക്കുള്ളതും കയറ്റുമതിക്കുള്ളതുമായ അണ്ടിപ്പരിപ്പ്‌ 26 ഇനങ്ങളായി തരംതിരിച്ചിരിക്കുന്നു. ഇന്ത്യയില്‍ നിന്ന്‌ ലോകത്തിന്റെ ഏതു ഭാഗത്തേക്കും പതിവായി അണ്ടിപ്പരിപ്പു കയറ്റിയയയ്‌ക്കുന്നതിനുള്ള സൗകര്യം നിലവിലുണ്ട്‌. ഇന്ത്യയില്‍ നിന്നുള്ള അണ്ടിപ്പരിപ്പു കയറ്റുമതിയുടെ മുഖ്യപങ്കും കൊച്ചിത്തുറമുഖം വഴിയാണു നടക്കുന്നത്‌.

2006-07-ല്‍ ഇന്ത്യയില്‍നിന്നുള്ള അണ്ടിപ്പരിപ്പു കയറ്റുമതി 2455.15 കോടി രൂപ (543 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ) മൂല്യമുള്ള 1,18,540 ടണ്‍ ആയിരുന്നു. മൊത്തം കയറ്റുമതിയില്‍ 61.43 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്‌. അതായത്‌ മൊത്തം കയറ്റുമതി മൂല്യത്തിന്റെ 61.29 ശതമാനം. എങ്കിലും കശുവണ്ടിയെണ്ണയുടെ കയറ്റുമതിയില്‍ സംസ്ഥാനത്തിന്റെ ഓഹരി 2006 - 07-ല്‍ 60.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്‌. ഇതിന്റെ മൂല്യം മൊത്തം കയറ്റുമതി മൂല്യത്തിന്റെ 55 ശതമാനമാകുന്നു.

ഇന്ത്യയില്‍ നിന്നു കയറ്റുമതി ചെയ്യുന്ന കശുവണ്ടിയുടെ ഏറ്റവും വലിയ വിപണി അമേരിക്കയാണ്‌. 2006 - 07-ല്‍ കയറ്റുമതി ചെയ്‌ത അണ്ടിപ്പരിപ്പിന്റെ 39 ശതമാനവും അമേരിക്കയിലേക്കായിരുന്നു. 16.33 ശതമാനവും 8.05 ശതമാനവും ഇറക്കുമതി ചെയ്‌തുകൊണ്ട്‌ നെതര്‍ലന്‍ഡ്‌സും യു.എ.ഇ.യും രണ്ടും മൂന്നും സ്ഥാനത്തു നില്‍ക്കുന്നു.

 
  Designed by Invis Multimedia