സന്ദര്‍ശകര്‍website statistics
 
Investment Opportunity In Food Processing Unit At Kozhikode, Kerala     Questionnaire for Medium & Large Scale Industries in Kerala     FDI Policy 2011    
 
 
വിമാനത്താവളങ്ങള്‍
 
തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമായി മൂന്ന്‌ അന്തര്‍ദ്ദേശീയ വിമാനത്താവളങ്ങള്‍ കേരളത്തിലുണ്ട്‌. ഇവിടെ നിന്നുള്ള ആഭ്യന്തര, വിദേഷ വിമാന സര്‍വ്വീസുകള്‍ ഈ വിമാനത്താവളങ്ങള്‍ മുഖേനയാണു നടത്തുന്നത്‌. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും വിമാനത്താവളങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതും കൊച്ചിയിലേത്‌ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കേരള സര്‍ക്കാര്‍ രൂപീകരിച്ച കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡ്‌ എന്ന കമ്പനിയുടെ കീഴിലുള്ളതുമാകുന്നു. ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന, ഗള്‍ഫിലും മറ്റു വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന മലയാളികളുടെ പെരുപ്പം, ആര്‍ക്കും വിമാന സര്‍വ്വീസ്‌ നടത്താമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തീരുമാനം തുടങ്ങിയ കാരണങ്ങള്‍ ഈ മൂന്നു വിമാനത്താവളങ്ങളിലൂടെയുമുള്ള വ്യോമഗതാഗതത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അതിശയകരമായ പുരോഗതി ഉണ്ടായിരിക്കുകയാണ്‌. 2005 - 06 കാലഘട്ടത്തില്‍ 31,225 ആഭ്യന്തര സര്‍വ്വീസുകളും 31,165 അന്താരാഷ്ട്ര സര്‍വ്വീസുകളുമുള്‍പ്പെടെ 62,390 വിമാന സര്‍വ്വീസുകളാണ്‌ ഈ വിമാനത്താവളങ്ങളിലൂടെ നടപ്പായത്‌. നിലവിലുള്ള വിമാനത്താവളങ്ങളുടെ വികസനത്തോടൊപ്പം കണ്ണൂരും പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലും ഓരോ വിമാനത്താവളം കൂടി നിര്‍മ്മിക്കാന്‍ നടപടിയെടുത്തുവരുകയാണ്‌. ഇത്‌ കേരളത്തിന്റെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്‌ക്ക്‌ സഹായകമായിത്തീരും.

 



 
  Designed by Invis Multimedia