കേരളത്തെക്കുറിച്ച്‌

നെടുനാളത്തെ സാക്ഷരതാ പാരമ്പര്യവും നിലവാരമുള്ള വിദ്യാഭ്യാസവും കേരളത്തിന്റെ മുഖ്യ ശക്തിയാണ്. 2011-ലെ സെന്‍സസ്‌ പ്രകാരം സംസ്ഥാനത്തെ സാക്ഷരതാ നിരക്ക്‌ 90.92 ശതമാനമാകുന്നു. കൂടുതൽ വായിക്കുക

നിക്ഷേപമേഖല

ടൂറിസം, സമുദ്രോല്‌പന്നങ്ങള്‍, തുണിനെയ്‌ത്തും വസ്‌ത്രനിര്‍മ്മാണവും, സുഗന്ധ വ്യഞ്‌ജനങ്ങളും സത്തുകളും, ഇലക്ട്രോണിക്‌സ്‌, കമ്പ്യൂട്ടര്‍ സോഫ്‌റ്റ്‌ വെയര്‍, ബയോടെക്‌നോളജി, ലൈറ്റ്‌ എന്‍ജിനീയറിങ്‌, പെട്രോകെമിക്കല്‍സ്‌... കൂടുതൽ വായിക്കുക

പദ്ധതി സ്ഥാപിക്കുന്നതെങ്ങനെ?

ഇന്ന്‌ കേരളത്തില്‍ ഒരു വ്യവസായം ആരംഭിക്കാന്‍ വളരെ എളുപ്പമാണ്.‌ പ്രൊപ്രൈറ്ററി കമ്പനിയായോ പാര്‍ട്‌ണര്‍ഷിപ്‌ ഫേമായോ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയായോ പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനിയായോ വ്യവസായ യൂണിറ്റ്‌ രൂപീകരിക്കാം. കൂടുതൽ വായിക്കുക

സാമ്പത്തിക സഹായം

ഹ്രസ്വകാല, ദീര്‍ഘകാല വായ്‌പാവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിന്‌ ധനകാര്യ സ്ഥാപനങ്ങളുടെ അതിവിപുലവും അങ്ങേയറ്റം വികസിച്ചതുമായ ഒരു ശൃംഖലയുണ്ട്‌ ഇന്ത്യയില്‍. കൂടുതൽ വായിക്കുക

കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (KSIDC)

കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനിലേക്കു സ്വാഗതം. കേരളത്തില്‍ വ്യവസായവും വ്യവസായ നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ ഏജന്‍സിയാണ്‌ KSIDC. വ്യവസായം അഭിവൃദ്ധിപ്പെടുത്തുക, വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനു പ്രചോദനം നല്‍കുക, ധനസഹായം നല്‍കുക, ഇടത്തര-വന്‍കിട വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനു സൗകര്യമൊരുക്കിക്കൊടുക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ്‌ 1961-ല്‍ KSIDC സ്ഥാപിതമായത്‌. വ്യവസായത്തിന്റെ സുസ്ഥിര വളര്‍ച്ചയ്‌ക്കാവശ്യമായ ഭൗതികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കിക്കൊടുക്കുന്ന ഏജന്‍സിയെന്ന നിലയില്‍ KSIDC പ്രവര്‍ത്തിക്കുന്നു. വ്യവസായ നിക്ഷേപാശയങ്ങള്‍ വികസിപ്പിക്കുക, അനുയോജ്യമായ പദ്ധതികള്‍ കണ്ടെത്തുക, സാമ്പത്തിക സഹായം നല്‍കുക, പദ്ധതി സ്ഥാപിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും ലഭ്യമാക്കുക തുടങ്ങി വ്യവസായ നിക്ഷേപകര്‍ക്കാവശ്യമായ എല്ലാവിധ പിന്തുണയും സഹകരണവും KSIDC നല്‍കിപ്പോരുന്നു. കേരളത്തിലേക്ക്‌ വന്‍തോതില്‍ വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ KSIDC നിര്‍ണ്ണായക വിജയം കൈവരിച്ചിട്ടുണ്ട്‌.

കോര്‍പ്പറേറ്റ്‌ മേഖലയില്‍ ഇതിനോടകം അനവധി പ്രമുഖ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനു വഴിയൊരുക്കാന്‍ KSIDC-ക്കു കഴിഞ്ഞിട്ടുണ്ട്‌. കെല്‍ട്രോണ്‍, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്‌, കേരളാ മിനറല്‍സ്‌ ആന്‍ഡ്‌ മെറ്റല്‍സ്‌, ടാറ്റാ റ്റീ, ഹാരിസണ്‍സ്‌ മലയാളം, കേരളാ ഹൈടെക്‌ ഇന്‍ഡസ്‌ട്രീസ്‌ (ഇപ്പോള്‍ ബ്രഹ്മോസ്‌ എയ്‌റോ സ്‌പേസ്‌), റീജിയണല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ സിമന്റ്‌സ്‌, കേരളാ സ്റ്റേറ്റ്‌ ഡ്രഗ്‌സ്‌ ആന്‍ഡ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌, എക്‌സല്‍ ഗ്ലാസ്സസ്സ്‌, കേരളാ ഓട്ടോമൊബീല്‍സ്‌, കൊച്ചിന്‍ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌, കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌, ബി.എസ്‌.ഇ.എസ്‌. കേരളാ പവര്‍, കേരളാ ആയുര്‍വ്വേദിക്‌ ഫാര്‍മസി, ലേക്‌ ഷോര്‍ ഹോസ്‌പിറ്റല്‍ തുടങ്ങിയവ ഇങ്ങനെ നിലവില്‍ വന്ന പദ്ധതികളാണ്‌.

ചുരുക്കത്തില്‍ കേരളത്തില്‍ വ്യവസായ നിക്ഷേപം നടത്താന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക്‌ ബന്ധപ്പെടാനുള്ള കേന്ദ്രീകൃത സ്ഥാപനമാണ്‌ KSIDC. കേരളത്തില്‍ നിലനില്‌ക്കുന്ന നിക്ഷേപാനുകൂല സാഹചര്യത്തെക്കുറിച്ചുള്ള സന്ദേശം ബന്ധപ്പെട്ടവരിലെത്തിക്കാനുള്ള ബ്രാന്‍ഡ്‌ അംബാസ്സഡറായി പ്രവര്‍ത്തിക്കുന്നതിനൊപ്പം കേരളത്തെ പുറംലോകവുമായി ബന്ധിപ്പിക്കാനുള്ള കണ്ണിയായും KSIDC പ്രവര്‍ത്തിച്ചു വരുന്നു.

KSIDC Update
Volume1, Issue2 - December 2014
All rights reserved © KSIDC 2014.
Developed & Maintained by Invis Multimedia